ലണ്ടന്‍ : പോസ്റ്റ് – ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമില്‍ (പി.ജി.ഡബ്ല്യു.പി) മാറ്റങ്ങള്‍ നടപ്പിലാക്കി കാഡന. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് രണ്ട് വര്‍ഷത്തില്‍ താഴെ ഉള്‍പ്പെടെയുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തേക്ക് പെര്‍മിറ്റ് നേടാന്‍ ഇനി മുതല്‍ സാധിക്കും. കരിക്കുലം ലൈസന്‍സിംഗ് എഗ്രിമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2024 സെപ്റ്റംബര്‍ 1 മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് യോഗ്യത ഉണ്ടായിരിക്കില്ല. അതേസമയം വിദൂര പഠനത്തിനുള്ള വര്‍ക്ക് പെര്‍മിറ്റ് 2024 ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. ഡെസിഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും ബിരുദം നേടി കാനഡയില്‍ താത്കാലികമായി താമസിച്ച് ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പി.ജി.ഡബ്ല്യു.പി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി പഠനസൗകര്യം നല്‍കുന്നതിന് കാനഡയിലെ പ്രവിശ്യകളും പ്രദേശിക സര്‍ക്കാരുകളും അംഗീകരിച്ച സ്ഥാപനമാണ് ഇത്. എന്നാല്‍ ഇവിടെ നിന്നും ബിരുദം ചെയ്തു എന്നത് കൊണ്ട് മാത്രം നിങ്ങള്‍ പിജിഡബ്ല്യുക്ക് അര്‍ഹരാവണമെന്നില്ല.
ഏതൊക്കെ സ്‌കൂളുകള്‍ക്കാണ് യോഗ്യതയുള്ള പ്രോഗ്രാമുകള്‍ ഉള്ളതെന്ന് കണ്ടെത്താന്‍ ഡിഎല്‍ഐ ലിസ്റ്റ് പരിശോധിക്കുക. ഡിഎല്‍ഐകളിലെ രണ്ട് വര്‍ഷ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ 3 വര്‍ഷത്തെ പി ജി ഡബ്ല്യു പിക്ക് അര്‍ഹരാണ്. നിങ്ങളുടെ പ്രോഗ്രാം 8 മാസത്തില്‍ കുറവാണെങ്കില്‍ (അല്ലെങ്കില്‍ ക്യൂബെക്ക് ക്രെഡന്‍ഷ്യലുകള്‍ക്ക് 900 മണിക്കൂര്‍) പി ജി ഡബ്ല്യു പിക്ക് അര്‍ഹരല്ല. 8 മാസമെങ്കിലും ഉണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തര ബിരുദത്തിന്റെ ദൈര്‍ഘ്യം 2 വര്‍ഷത്തില്‍ കുറവാണെങ്കിലും മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉണ്ടെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. അതേസമയം സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഇത് ബാധകമല്ല. നിങ്ങളുടെ കോഴ്‌സ് പൂര്‍ത്തിയാക്കി 180 ദിവസത്തിനുള്ളില്‍ പിജിഡബ്ല്യുപിക്ക് അപേക്ഷിക്കാം. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും. സ്റ്റുഡന്റ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പിജിഡബ്ല്യുപിക്ക് അപേക്ഷ നല്‍കണം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാനഡ വിടുകയാണെങ്കിലും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാവുന്നതാണ്.