തിരുവനന്തപുരം : കുറഞ്ഞ നിരക്കില്‍ കാന്‍സര്‍ മരുന്നുകള്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രില്‍ മാസത്തില്‍ 40 കോടി മുതല്‍മുടക്കി നോണ്‍ ബീറ്റാ ലാംക്ടം ഇംന്‍ജക്റ്റബിള്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമെന്നും ഐസക് പറഞ്ഞു.
അവയവ മാറ്റ ശസ്ത്രക്രിയ്ക്ക് ശേഷം അനിവാര്യമായ മരുന്നുകളുടെ ഉല്‍പാദനം അപ്പോഴേക്കും ആരംഭിക്കാനാകും. സാധാരണഗതിയില്‍ ഇതിനായി വേണ്ട അഞ്ച് മരുന്നുകള്‍ക്ക് പ്രതിദിനം 250 രൂപ ശരാശരി ചെലവ് വരും. എന്നാല്‍ കെഎസ്ഡിപിയില്‍ ഉല്‍പാദനം ആരംഭിക്കുമ്പോള്‍ 28 രൂപയ്ക്ക് മരുന്ന് ലഭ്യമാക്കാനാകും. ക്യാന്‍സറിന്റെ മരുന്നുകളുടേയും വില കുറയ്ക്കാനാകും. ഇതിനായി കിഫ്ബിയുടെ സഹായത്തോടെ കെഎസ്ഡിപിയുടെ തൊട്ടടുത്തുള്ള 6.4 ഏക്കര്‍ സ്ഥലത്ത് ഓണ്‍കോളജി പാര്‍ക്ക് 2020-21 നിര്‍മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.