പാലക്കാട്: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ ചെന്നൈ – തിരുവനന്തപുരം മെയിലില്‍ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും തൃശ്ശൂര്‍ ആര്‍പിഎഫു൦ തൃശ്ശൂര്‍ എക്സൈസ് എ൯ഫോഴ്സ് മെന്‍റ് & ആ൯റിനാ൪കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡും ട്രെയി൯ മാ൪ഗ്ഗമുള്ള മയക്കുമരുന്ന് കടത്തിനെതിരെ സംയുക്തമായി നടത്തിയ പരിശോധനയില്‍ നെയ്യാറ്റിന്‍കര വെള്ളറട നാടാ൪കോണ൦ സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് പിടിയിലായത്.
ചെന്നൈയില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു സുഹൃത്തുക്കളായ മൂവരു൦. വിശാഖപ്പട്ടണത്ത് നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍ എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിവായിട്ടുള്ളത്. പിടികൂടിയ കഞ്ചാവിന് പൊതുവിപണിയില്‍ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരു൦. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.