പത്തനംതിട്ട : ജില്ലയിൽ പോലീസിന്റെ മദ്യമയക്കുമരുന്ന് വേട്ട തുടരുന്നു. 2 കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ. പന്തളം ഐരാണിക്കുഴി പാലത്തിന് സമീപത്തുനിന്നും ഇന്ന് പുലർച്ചെ 5 മണിക്കാണ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവർ വലയിലായത്. ദിവസങ്ങളോളം ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവാക്കൾ. പന്തളം കുളനട ഉളനാട് ചിറക്കരോട് വീട്ടിൽ അനിൽ കുമാറിന്റെ മകൻ അനന്ദു അനിൽ (20), പത്തനംതിട്ട കൈപ്പട്ടൂർ കൊടുവന്നത്ത് ജോയിയുടെ മകൻ ജിബിൻ കെ ജോയി (22), അടൂർ പന്നിവിഴ പനവേലിൽ മഹേഷ് കുമാറിന്റെ മകൻ രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
ജില്ലയിലാകെ വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവ് എന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. മൊത്തക്കച്ചവടത്തിന്റെ ഭാഗമാണ് സംഘമെന്ന് കരുതുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തെ അറിയിച്ചതിനെതുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നിർദേശപ്രകാരം ഡാൻസാഫും പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് റെയ്ഡ് നടത്തി പ്രതികളെ കുടുക്കിയത്.
ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കാനുള്ള ജില്ലാ പോലീസ് മേധാവിയുടെ കർശന നിർദേശം പാലിച്ച് നടപടി കടുപ്പിച്ചിരിക്കുകയാണ് പോലീസ്. കഴിഞ്ഞദിവസം താഴെ വെട്ടിപ്രത്തെ താമസസ്ഥലത്തുനിന്നും രണ്ടര കിലോയോളം കഞ്ചാവുമായി 5 നേപ്പാൾ സ്വദേശികളെ പോലീസ് പിടികൂടിയിരുന്നു. അതിർത്തി പ്രദേശങ്ങളിലെ പരിശോധനകൾ ശക്തമാക്കിയതിനൊപ്പം മദ്യ മയക്കുമരുന്നുകൾക്കെതിരായ റെയ്ഡുകൾ വ്യാപകമാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പന്തളം പോലീസ് ഇൻസ്‌പെക്ടർക്കു പുറമെ, എസ് ഐ ശ്രീജിത്ത്, ജൂനിയർ എസ് ഐ ഷിജു, എസ് ഐമാരായ രാജൻ, തോമസ് ഉമ്മൻ, എസ് സി പി ഓ പ്രകാശ് എന്നിവരും ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ, സുജിത്, ബിനു, അഖിൽ, എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം തുടരുകയാണ്. മദ്യ മയക്കുമരുന്നുകളുടെയും, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും കച്ചവടക്കാരെയും വാഹകരെയും മറ്റും കണ്ടെത്തുന്നതിനുള്ള അന്വേഷണം ജില്ലയിൽ വ്യാപകമായി നടന്നുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033