തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീടിന്റെ കാര്‍ പോര്‍ച്ചില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. വിളവെടുപ്പിന് പാകമായ 250 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പെരുമ്ബഴുത്തൂര്‍ അരുണ്‍ കുമാറാണ് (30) സംഭവത്തില്‍ പിടിയിലായത്.
നെയ്യാറ്റിന്‍കര എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സജിത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജു, പത്മകുമാര്‍, പ്രേമചന്ദ്രന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നുജു, പ്രസന്നന്‍, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്.