ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പ് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂക്കടപ്പ്. മൂക്കിന്റെ പാലത്തില്‍ ഉണ്ടാകുന്ന വീക്കം ആണ് മൂക്കടപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന കഫം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഈ മൂക്കടപ്പ് കാരണം രാത്രിയില്‍ ഒട്ടും ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. ഇതിന് പെട്ടെന്ന് തന്നെ ആശ്വാസം ലഭിയ്ക്കാന്‍ മികച്ചതും സുരക്ഷിതവും എളുപ്പം ചെയ്യാവുന്നതുമായ ചില ഒറ്റമൂലികളെ കുറിച്ച് അറിയാം….
* ചൂടുള്ള വെള്ളത്തില്‍ കുളിക്കുക – ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതിലൂടെ മൂക്കില്‍ അടിഞ്ഞുകൂടിയ കഫം ഇല്ലാതാക്കി കൊണ്ട് മൂക്കിന്റെ ഭാഗങ്ങള്‍ വീണ്ടും തുറക്കാന്‍ സഹായിക്കും. മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നേടുന്നതിന് നിങ്ങള്‍ക്ക് ഓരോ ദിവസവും രണ്ടുതവണ ഇത് ചെയ്യാന്‍ കഴിയും.
strong>* ആവി പിടിക്കുക – ആവി പിടിക്കുന്നത് കഫം കുറയ്ക്കുന്നതിനും നാസികാദ്വാരം നല്ല രീതിയില്‍ തുറക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഇത് രണ്ടുതവണ ചെയ്യുക. പരമാവധി ഫലം ലഭിക്കുന്നതിനായി അല്പം യൂക്കാലിപ്റ്റസ് എണ്ണ ആവി പിടിക്കുന്ന വെള്ളത്തിലേക്ക് ചേര്‍ത്ത ശേഷം ആവി പിടിക്കാം.
* വെളുത്തുള്ളി – നിങ്ങള്‍ അതിരാവിലെ വെളുത്തുള്ളി അല്ലിയോ വെളുത്തുള്ളി നീരൊ അല്ലെങ്കില്‍ സൂപ്പോ കഴിച്ചാല്‍ ഇത് മൂക്കടപ്പ് അകറ്റുന്നതില്‍ വളരെയധികം ഗുണം ചെയ്യും. പ്രശ്‌നം പൂര്‍ണ്ണമായും ശമിക്കുന്നതുവരെ എല്ലാ ദിവസവും ഇത് ചെയ്യണമെന്നതാണ് പ്രധാനം. ഈ പ്രകൃതിദത്ത ചേരുവയുമായി ബന്ധപ്പെട്ട് മറ്റ് ധാരാളം ഗുണങ്ങളുമുണ്ട്. വെളുത്തുള്ളിയിലെ ചില എന്‍സൈമുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
* ചൂടുള്ള തക്കാളി ജ്യൂസ് – മൂക്കടപ്പ് ചികിത്സിക്കുന്ന കാര്യത്തില്‍ തക്കാളി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. വെളുത്തുള്ളിയും എരിവുള്ള സോസും ചേര്‍ത്ത് കുറച്ച് ചൂടുള്ള തക്കാളി ജ്യൂസ് അല്ലെങ്കില്‍ സൂപ്പ് കഴിക്കുക. ഇത് പ്രശ്‌നത്തെ ഫലപ്രദമായി കുറയ്ക്കുവാന്‍ സഹായിക്കും.
* ചുവന്ന മുളക് – മസാലകള്‍ പ്രത്യേകിച്ച് ചുവന്ന മുളക് മൂക്കടപ്പ് ചികിത്സിക്കാന്‍ വളരെയധികം സഹായിക്കുന്നു. വിഭവങ്ങളില്‍ ചുവന്ന മുളക് ചേര്‍ക്കുക. ഇത് മൂക്കൊലിപ്പ് മാറ്റി മൂക്ക് തുറക്കുകയും മൂക്കില്‍ അടിഞ്ഞുകൂടിയ കഫം പുറന്തള്ളുകയും ചെയ്യും. ഇത് തീര്‍ച്ചയായും തല്‍ക്ഷണ ആശ്വാസം നല്‍കുന്നു.
* ആപ്പിള്‍ സിഡര്‍ വിനാഗിരി – നാസികാദ്വാരത്തിലെ കഫം തല്‍ക്ഷണം ഇല്ലാതാക്കാന്‍ സഹായിക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിക്കുന്നത്. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് അതിലേക്ക് ആപ്പിള്‍ സിഡര്‍ വിനാഗിരി രണ്ട് ടേബിള്‍സ്പൂണ്‍ ചേര്‍ത്ത് ഓരോ ദിവസവും കഴിക്കേണ്ടതുണ്ട്. ഇത് ഉദ്ദേശിച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്.
* ആരോഗ്യകരമായ പാനീയങ്ങള്‍ – കൂടുതല്‍ ആരോഗ്യകരമായ പാനീയങ്ങളും വെള്ളവും നിങ്ങള്‍ നന്നായി കുടിക്കുന്നത് കഫം കുറയ്ക്കുന്നതിനും മൂക്കൊലിപ്പ് ചികിത്സിക്കുന്നതിനും സഹായിക്കും. ഈ പ്രതിസന്ധി സുഗമമായി കുറയാന്‍ സഹായിക്കുന്നതിന് ചിക്കന്‍ സൂപ്പ് പോലുള്ള സൂപ്പ്, ഹെര്‍ബല്‍ ടീ എന്നിവയും കൂടാതെ ദിവസവും 10-12 ഗ്ലാസ് വെള്ളവും കുടിക്കുക.