തിരുവനന്തപുരം: പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്ന് സി.പി.എം. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ട്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നുണ്ടെന്നും ഹൈന്ദവ വോട്ടുകൾ വർഗീയവത്കരിക്കപ്പെടുന്നുണ്ടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അടിസ്ഥാന വോട്ട് ബാങ്കായ ഹൈന്ദവ വോട്ട് വർഗീയവൽക്കരിച്ച് ബി.ജെ.പി സ്വന്തമാക്കുകയാണെന്നും ബി.ജെ.പിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരണമെന്നും അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു. പാർട്ടി തിരുത്തൽ രേഖയിലെ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ തീർക്കണം, വികസന പദ്ധതികൾ മുടങ്ങരുത്, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം, സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണം തുടങ്ങിയവയാണ് മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. തിരുത്തൽരേഖ നാളെ അന്തിമമാക്കും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.