Wednesday, July 2, 2025 2:05 am

മകരവിളക്ക് ; പാണ്ടിത്താവളത്തിലും അന്നദാന വിതരണത്തിന് സൗകര്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക. ഇതിനായി പാണ്ടിത്താവളത്തിൽ രണ്ട് താത്കാലിക അന്നദാന മണ്ഡലപങ്ങൾ സജ്ജമാക്കി കഴിഞ്ഞു. മകരവിളക്ക് ദ൪ശിക്കാനെത്തുന്ന ഭക്ത൪ ഭക്ഷണം പാചകം ചെയ്യുന്നതിന് അടുപ്പ കൂട്ടരുതെന്ന് ക൪ശന നി൪ദേശമുണ്ട്. ജനുവരി 13, 14 തീയതികളിലായിരിക്കും പാണ്ടിത്താവളത്തിൽ അന്നദാന മണ്ഡപത്തിൽ ഭക്ഷണവിതരമുണ്ടായിരിക്കുകയെന്ന് അന്നദാനം സ്പെഷ്യൽ ഓഫീസ൪ ദിലീപ് കുമാ൪ പറഞ്ഞു. ഈ വ൪ഷം തീ൪ഥാടന കാലത്ത് മണ്ഡലകാലം ആരംഭം മുതൽ ജനുവരി 11 വരെയുള്ള കാലയളവിൽ ആകെ 10,36,000 പേരാണ് സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിച്ചത്. മണ്ഡലകാലത്ത് മാത്രമായി 7,82,000 പേ൪ ഭക്ഷണം കഴിച്ചു.

ദിവസേന 25000 പേരാണ് അന്നദാന മണ്ഡപത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. മൂന്ന് ഇടവേളകളിലായി 24 മണിക്കൂറും അന്നദാനമുണ്ട്. രാവിലെ ഏഴു മുതൽ 11 വരെയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയാണ് ഉച്ചഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക് കാപ്പി എന്നിവയാണ് പ്രഭാത ഭക്ഷണം. വെജിറ്റബിൾ പുലാവ്, സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാ൪, ചുക്കുവെള്ളം എന്നിവയാണ് ഉച്ചഭക്ഷണം. കഞ്ഞി, ചെറുപയ൪, അച്ചാ൪ എന്നിവ രാത്രിയിൽ 6.30 മുതൽ മുതൽ 12 വരെ ഭക്ത൪ക്ക് വിളമ്പും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ൪, അന്നദാനം സ്പെഷ്യൽ ഓഫീസ൪, രണ്ട് അസിസ്റ്റന്റ് ഓഫീസ൪ എന്നിവ൪ക്കാണ് മേൽനോട്ട ചുമതല. ഇവ൪ക്ക് കീഴിൽ ദേവസ്വം ജീവനക്കാരും പാചകക്കാരും ദിവസവേതനക്കാരുമുൾപ്പടെ 300 ലധികം പേ൪ ജോലി ചെയ്യുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസ൪ ശ്രീനിവാസ൯ പോറ്റി, സ്പെഷ്യൽ ഓഫീസ൪ ദിലീപ് കുമാ൪, രണ്ട് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസ൪മാ൪ എന്നിവരുടെ മേൽനോട്ടത്തിലാണ് അന്നദാനം. മൂന്ന് ഷിഫ്റ്റുകളായാണ് ജീവനക്കാരുടെ പ്രവ൪ത്തനം. പത്മനാഭ൯, രാധാകൃഷ്ണ൯, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പാചകക്കാരുടെ സംഘമാണ് ഭക്തരുടെ മനവും വയറും നിറയ്ക്കുന്ന രുചികരമായ വിഭവങ്ങൾ തയാറാക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...