റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓമ്നി വാനില്‍ സഞ്ചരിച്ചിരുന്ന ഉതിമൂട് സ്വദേശി ജോസഫിനെ ചെറിയ പരിക്കുകളോടുകൂടി റാന്നി മർത്തോമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് 7:30ന് ഉതിമൂട് സർവീസ് സഹകരണ ബാങ്കിന് സമീപം ആയിരുന്നു സംഭവം.ആ സമയത്ത് പെയ്ത ശക്തമായ വേനല്‍മഴയും അപകടത്തിന് കാരണമായതായി നാട്ടുകാര്‍ പറഞ്ഞു. പത്തനംതിട്ട ദിശയിൽ നിന്നും റാന്നി ദിശയിലേക്ക് വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപ്രതീക്ഷിതമായി മുന്നില്‍ പോയ ഓമ്നി വാന്‍ വലത്തോട്ട് തിരിച്ചതാണ് അപകടത്തിന് കാരണമായത്.
ഇന്നോവ കാറില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1