തിരുവല്ല : ടി.കെ റോഡിലെ മഞ്ഞാടിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് പരിക്കേറ്റു.
ഓമല്ലൂര്‍ കൊല്ലക്കാമണ്ണില്‍ ഗ്രേസ് വില്ലയില്‍ ഗ്രേസി സാമുവല്‍ (45)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മഞ്ഞാടി ജങ്ഷന് സമീപമായിരുന്നു അപകടം. പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ കാര്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് റോഡില്‍ നിന്ന് നീക്കം ചെയ്തത്. സാരമായി പരിക്കേറ്റ ഗ്രേസിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ഞാടിയില്‍ കാർ പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു
RECENT NEWS
Advertisment