മേപ്പയൂർ : തിരുവോണദിവസം കോഴിക്കോട് മേപ്പയൂർ ചാവട്ട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാവട്ട് ചെറിയ ചവറങ്ങാട്ട് സുരയുടെ മകൻ അമൽ കൃഷ്ണ (21) മരിച്ചു. മലബാർ ഗോൾഡിലെ (കണ്ണൂർ) ജീവനക്കാരനാണ്. പരുക്കേറ്റ അമൽ കൃഷ്ണയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
കാറും ബൈക്കും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു
RECENT NEWS
Advertisment