മഞ്ചേശ്വരം: കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് കാറില്‍ രക്ഷപെടുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ് നഗറിലെ റാം ഭട്ട് (62) ആണ് മരിച്ചത്.
നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള ജോഡ്കല്ലിലെ 28കാരനാണ് ബേക്കൂറില്‍ കഞ്ചാവ് ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കാറെടുത്ത് രക്ഷപെടുകയായിരുന്നു. വെപ്രാളത്തില്‍ അമിത വേഗതയില്‍ പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടാണ് റാം ഭട്ടിന്റെ സ്‌കൂട്ടറിലിടിച്ചത്. ഇതിനിടെ പോലീസ് ജീപ്പ് കണ്ടതോടെ യുവാവ് കാര്‍ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപെട്ടു.