തൃശ്ശൂർ : തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. ഭർത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. രണ്ട് പേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം ; അച്ഛനും അമ്മയും കുട്ടികളും അടക്കം 4 മരണം
RECENT NEWS
Advertisment