Tuesday, July 8, 2025 1:41 pm

കാർ ഡാഷ്‌ബോർഡില്‍ ഈ ലൈറ്റുകൾ തെളിഞ്ഞാല്‍ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

ഉയർന്ന മൈലേജ് നൽകുന്നതും കുറഞ്ഞ സർവീസ് ചെലവുള്ളതുമായ കാറുകളാണ് എല്ലാവർക്കും ഇഷ്‍ടം. ഈ രണ്ടു കാര്യങ്ങൾക്കുമുള്ള ഉത്തരം നമ്മുടെ കാറിന്റെ ഡാഷ്‌ബോർഡിൽ തന്നെ ലഭിക്കും. യഥാർത്ഥത്തിൽ ഡാഷ്‌ബോർഡിൽ കത്തുന്ന മുന്നറിയിപ്പ് ഇൻഡിക്കേറ്ററുകൾ കാറിന്റെ ആരോഗ്യത്തെക്കുറിച്ച് ഇടയ്ക്കിടെ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഡ്രൈവ് ചെയ്യുമ്പോൾ ഒരു ഇൻഡിക്കേറ്റർ മിന്നിമറയുകയോ സ്വിച്ച് ഓൺ ആകുകയോ ചെയ്യും. എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് കുഴപ്പമെന്നോ കുഴയ്ക്കുന്ന തരത്തിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. അതിന്റെ അർത്ഥത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അതൊരുപക്ഷേ വലിയ ദുരന്തത്തിലാകും കലാശിക്കുക. ഭാഗ്യവശാൽ മിക്ക ഡാഷ്‌ബോർഡ് മുന്നറിയിപ്പ് ലൈറ്റുകളും മനസ്സിലാക്കാൻ എളുപ്പമാണ്. ഇതാ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും സാധാരണമായ ചില ഡാഷ്‌ബോർഡ് മുന്നറിയിപ്പ് സൂചകങ്ങൾ ഇതാ.

എഞ്ചിൻ ഇൻഡിക്കേറ്റർ
ഈ മുന്നറിയിപ്പ് ലൈറ്റ് വളരെ സാധാരണമാണ്. പലപ്പോഴും ഈ ലൈറ്റ് ഓയിൽ പ്രഷർ കുറയുമ്പോഴോ എഞ്ചിനിൽ തകരാർ ഉണ്ടാകുമ്പോഴോ ആണ് വരുന്നത്. കാർ അമിതമായി ചൂടാകുമ്പോഴോ കാർ കൃത്യസമയത്ത് സർവീസ് ചെയ്തില്ലെങ്കിലോ ഈ ലൈറ്റ് പ്രകാശിക്കുന്നു. കമ്പനിയിൽ നിന്നുള്ളതിനേക്കാൾ പുറത്തുനിന്നുള്ള സിഎൻജി കിറ്റുകൾ ഘടിപ്പിച്ച കാറുകളിലാണ് ഈ പ്രശ്‍നം കൂടുതലായി കാണുന്നത്.
എബിഎസ്ഇൻഡിക്കേറ്റർ
എബിഎസ് സെൻസർ – ഡ്രൈവാണ്, അപകടസമയത്ത് പെട്ടെന്ന് ബ്രേക്കിംഗ് അല്ലെങ്കിൽ ടയർ സ്ലിപ്പേജ് സംഭവിക്കുമ്പോൾ നാല് ചക്രങ്ങളും നിയന്ത്രിക്കാൻ ഈ ഫീച്ചര്‍ സഹായിക്കുന്നു. എന്നാൽ എബിഎസ് മുന്നറിയിപ്പ് ലൈറ്റ് തെളിയുന്നത് ഈ ഫീച്ചറിൽ ചില തകരാറുകൾ ഉണ്ടെന്നതിന്‍റെ സൂചനയാണ്. ഉടൻ മെക്കാനിക്കിനെ കാണിക്കുക.
ഓയിൽ വാണിംഗ് ഇൻഡിക്കേറ്റർ
ഓയിൽ വാണിംഗ് ലൈറ്റ് കുറഞ്ഞ എഞ്ചിൻ ഓയിൽ മർദ്ദത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷേ അഴുക്കായ ഓയിൽ, കുറഞ്ഞ ഓയിൽ ലെവൽ അല്ലെങ്കിൽ ഓയിൽ ചോർച്ച എന്നിവ കാരണം ഓയിൽ വാണിംഗ് ഇൻഡിക്കേറ്റർ തെളിയാം. ഈ സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലത്ത് നിർത്തി എഞ്ചിൻ ഓഫ് ചെയ്യുക, ഓയിൽ ലീക്ക് അടയാളങ്ങൾ പരിശോധിക്കുക അല്ലെങ്കിൽ എണ്ണ നില പരിശോധിക്കുക.
സീറ്റ് ബെൽറ്റ്, ഹാൻഡ് ബ്രേക്ക്, എയര്‍ബാഗ് ഇൻഡിക്കേറ്ററുകള്‍
നിങ്ങൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ കാർ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഇതുകൂടാതെ പലപ്പോഴും ആളുകൾ ഹാൻഡ്‌ബ്രേക്ക് എടുക്കാതെ വണ്ടി ഓടിക്കുന്നു. അതുമൂലം കാർ മുന്നറിയിപ്പ് ലൈറ്റും ശബ്‍ദവും ഉണ്ടാക്കി നിങ്ങളെ അറിയിക്കുന്നു. ഒപ്പം എയർബാഗ് വാണിംഗ് ലൈറ്റ് എയർബാഗിന്റെ തകരാർ അറിയിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ഉറപ്പിച്ചിട്ടും ഈ ഇൻഡിക്കേറ്ററുകള്‍ ഓണായിരിക്കുകയാണെങ്കിൽ നിങ്ങൾ അത് മെക്കാനിക്കിനെ കാണിച്ച് ഉടൻ പരിശോധിക്കേണ്ടതാണ്.
ഡോർ ഓപ്പണിംഗ് ഇൻഡിക്കേറ്റർ ഈ മുന്നറിയിപ്പ് ലൈറ്റ് തുറന്നതോ തെറ്റായി അടച്ചതോ ആയ വാതിലുകളെ സൂചിപ്പിക്കുന്നു. ഇത് ഓഫാക്കാൻ എല്ലാ വാതിലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ലോ ബീം, ഹൈ ബീം ഇൻഡിക്കേറ്റർ
ഒരു സാധാരണ വാഹനത്തിന് രണ്ട് ബീം സൂചകങ്ങളുണ്ട്. ഒന്ന് ലോ ബീമിനും മറ്റൊന്ന് ഉയർന്ന ബീമിനും. ലോ ബീം ലൈറ്റുകൾ സജീവമാകുമ്പോൾ ലോ ബീം ഇൻഡിക്കേറ്റർ പ്രദർശിപ്പിക്കുന്നു. കിരണങ്ങൾ റോഡിലേക്ക് നയിക്കുന്ന പ്രകാശം കാണിക്കുന്നു. മറുവശത്ത് ഉയർന്ന ബീം ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ ഉയർന്ന ബീം ഇൻഡിക്കേറ്റർ ദൃശ്യമാകുന്നു. കിരണങ്ങൾ മുന്നോട്ട് പോകുന്ന പ്രകാശത്തെ സൂചിപ്പിക്കുന്നു.
കുറഞ്ഞ ഇന്ധന ടാങ്ക് ഇൻഡിക്കേറ്റര്‍
ഈ സൂചകത്തിന് ഒരു ഉദ്ദേശ്യമേ ഉള്ളൂ. അത് കുറഞ്ഞ ഇന്ധനത്തിന്റെ അളവ് സൂചിപ്പിക്കുക എന്നതാണ്. ഈ ഇൻഡിക്കേറ്റർ തെളിഞ്ഞാല്‍ ഉടൻ അടുത്തുള്ള പമ്പില്‍ കയറി ഉടൻ ഇന്ധനം നിറയ്ക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന ദുരന്തം : എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്...

0
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ...

ആരോഗ്യ മന്ത്രിയുടെ രാജിക്കായി കവിയൂരിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം

0
കവിയൂർ : ആരോഗ്യ മന്ത്രിയുടെ രാജിക്കായി കവിയൂരിലും യൂത്ത് കോൺഗ്രസ്...

ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം ഇറങ്ങില്ല

0
കൊച്ചി: ഹേമചന്ദ്രൻ കൊലപാതക കേസിലെ മുഖ്യ പ്രതി നൗഷാദ് കൊച്ചിയിൽ വിമാനം...