റാന്നി: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം അധ്യാപിക മരിച്ചു. റാന്നി പെരുനാട് ഗവ. എച്ച്.എസിലെ പ്രഥമധ്യാപിക അഞ്ജലിയില്‍ എസ്. ലേഖ (50) യാണ് മരിച്ചത്. രാവിലെ 10ന് പെരുനാട് കൊച്ചുപാലം ജംങ്ഷനിലായിരുന്നു സംഭവം.
കാർ ഓടിച്ചുവരുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ച് നില്‍ക്കുകയായിരുന്നു. വാഹനം ഇടിച്ചതോടെ എഞ്ചിന്‍ ഓഫാകുകയും ഇവര്‍ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചില്ല് തകര്‍ത്താണ് ടീച്ചറെ പുറത്തെടുത്തത്. പെരുനാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. വീട്ടിൽ നിന്നും 200 മീറ്റർ അകലം എത്തിയപ്പോഴേക്കുമാണ് അപകടം ഉണ്ടായത്. സ്ഥിരമായി കാർ ഡ്രൈവ് ചെയ്യുന്നയാളാണ്. സംസ്ക്കാരം പിന്നീട്.
ഭർത്താവ് പരേതനായ സുനിൽ എം.സോമന്‍ (മുന്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍, പത്തനംതിട്ട). മക്കള്‍ – എസ് അരവിന്ദ്, എസ് അഞ്ജലി, മരുമകന്‍ – വിഷ്ണു.