മുംബൈ: ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണ് നാല് പേരെ കാണാതായി. വടക്കൻ ഗോവയിലെ സുവാരി പാലത്തിൽ നിന്നാണ് കൈവരി തകർത്ത് കാർ നദിയിലേക്ക് പതിച്ചത്. പുലർച്ചെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു സമീപഗ്രാമമായ ലൗട്ടോലിമിൽ നിന്നുള്ളവരാണ് മരിച്ചത്. ഒരു സ്ത്രീയും അവരുടെ ഭർത്താവും സഹോദരനും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണു
RECENT NEWS
Advertisment