ഒരു ഫോര്‍വീലര്‍ വാഹനം ഇന്ന് ഓരോ കുടുംബത്തിനും അത്യാവശ്യമായി വന്നിരിക്കുകയാണ്. വാഹനങ്ങളെ അത്ര കണ്ട് സ്‌നേഹിക്കുന്നവര്‍ കാറുകളുടെ മെക്കാനിക്കല്‍, സാങ്കേതിക വശങ്ങളെ കുറിച്ച് എ ടു ഇസെഡ് കാര്യങ്ങള്‍ അറിഞ്ഞിരിക്കും. എന്നാല്‍ എല്ലാ വാഹനയുടമകള്‍ക്കും വാഹനങ്ങളെ കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനം ഉണ്ടായിരിക്കണമെന്നില്ല.ഒരു പുതിയ കാര്‍ ആണെങ്കിലും പഴയ കാര്‍ ആണെങ്കിലും അറ്റകുറ്റപണികള്‍ക്കും സ്ഥിരം സര്‍വീസുകള്‍ക്കും പരിശീലനം സിദ്ധിച്ച മെക്കാനിക്കളുടെ വശമാണ് നമ്മള്‍ വാഹനം നല്‍കുക. വാഹനങ്ങളെയും സാങ്കേതികതകളെയും കുറിച്ചുള്ള പൊതുവായ അറിവില്ലായ്മ പലപ്പോഴും നമ്മളെ കാറുകള്‍ ഏല്‍പ്പിക്കുന്ന സര്‍വീസ് സെന്ററോ മെക്കാനിക്കുകളോ ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ നിങ്ങള്‍ കാര്‍ മെയിന്റനന്‍സ് വര്‍ക്ക് ചെയ്യുമ്പോള്‍ ‘പറ്റിക്കപ്പെട്ടേക്കാവുന്ന’ ചില സാഹചര്യങ്ങള്‍ നോക്കാം.
ഫ്യൂവല്‍ ഇന്‍ജക്ടര്‍ ക്ലീനിംഗ്: വാഹനത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അല്ലാതെ എല്ലാ സര്‍വീസിലും ഫ്യൂവല്‍ ഇന്‍ജക്ടറുകള്‍ വൃത്തിയാക്കേണ്ട ആവശ്യമില്ലെന്ന കാര്യം ഓര്‍മ വേണം. OBD പരിശോധന വഴി ഇത് ആവശ്യമാണോ അല്ലേയെന്ന് ടെക്‌നീഷ്യന് അറിയാന്‍ സാധിക്കും. തങ്ങളുടെ വാഹനങ്ങള്‍ മികച്ച രീതിയില്‍ പരിപാലിക്കാന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയാറാകുന്ന എന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന ഉപഭോക്താക്കള്‍ ആണ് ഈ സാഹചര്യത്തില്‍ പറ്റിക്കപ്പെടാന്‍ ഏറെ സാധ്യത. ഡ്രൈ ക്ലീനിംഗ്: മോശം കണ്ടീഷനിലുള്ള കാറിന് ഡ്രൈ ക്ലീനിംഗ് ഒരു ആവശ്യമാണ്. എന്നാല്‍ നല്ല രീതിയില്‍ പരിപാലിക്കുന്ന കാറുകള്‍ക്ക് വരെ ഡ്രൈ ക്ലീനിംഗ് നടത്തി ബില്ലിടുന്നതായി പലരും പരാതിപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ കീശയില്‍ നിന്ന് 1500 രൂപ വരെയാണ് ഇത്തരത്തില്‍ നഷ്മാകാന്‍ സാധ്യത. അതിനാല്‍ അടുത്ത വട്ടം കാര്‍ സര്‍വീസ് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.
എഞ്ചിന്‍ ഡീകാര്‍ബണൈസിംഗും ഡ്രെസ്സിംഗും: ഒരു കാറിന്റെ സുപ്രധാന ഭാഗമാണ് എഞ്ചിന്‍. വാഹനം നന്നായി പ്രവര്‍ത്തിക്കാന്‍ എഞ്ചിന്‍ നല്ല രീതിയില്‍ പരിപാലിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉയര്‍ന്ന കാര്യക്ഷമതയോടെ നിര്‍മിക്കുന്ന മോഡേണ്‍ എഞ്ചിനുകള്‍ കുറഞ്ഞത് 50,000 കിലോമീറ്ററില്‍ ഡീകാര്‍ബണൈസേഷന്‍ ചെയ്താല്‍ മതി. എന്നാല്‍ ചില മെക്കാനിക്കുകളും വര്‍ക്ക്‌ഷോപ്പുകളും പലപ്പോഴും ഓരോ 15,000 മുതല്‍ 20,000 കിലോമീറ്ററിലും എഞ്ചിന്‍ ഡീകാര്‍ബണൈസിംഗ് ചെയ്യാന്‍ ആവശ്യപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ഇത് കണ്ടറിഞ്ഞ് ഒഴിവാക്കാന്‍ സാധിച്ചാല്‍ സര്‍വീസ് ബില്ലില്‍ നിന്ന് 1800 രൂപ വരെ ലാഭിക്കാം. ഇതുപോലെ തന്നെ അനാവശ്യമായി മെക്കാനിക്കുകള്‍ ശുപാര്‍ശ ചെയ്യുന്ന പണിയാണ് എഞ്ചിന്‍ ഡ്രസിംഗ്.
എഞ്ചിന്‍ കവറില്‍ ഒരു മിശ്രിതം സ്‌പ്രേ ചെയ്ത് അത് വൃത്തിയുള്ളതും പുതുമയുള്ളതുമാക്കി മാറ്റുന്ന പരിപാടിയാണിത്. അത്യധ്വാനമോ പ്രത്യേക മെറ്റീരിയലോ ആവശ്യമില്ലാത്ത ഈ പരിപാടിക്കും നിങ്ങളില്‍ നിന്ന് 800 രൂപ വരെ ഈടാക്കിയേക്കുമെന്നോര്‍ക്കണം. എഞ്ചിന്‍ ഫ്‌ലഷിംഗ്: എഞ്ചിന്‍ ഫ്‌ലഷിംഗും മറ്റ് അഡിറ്റീവുകളും നീണ്ട ഇടവേളകളിലാണ് ആവശ്യമായി വരുന്നത്. എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസിലും അവ മാറ്റേണ്ടതില്ല. അതിനാല്‍ തന്നെ കണ്ടറിഞ്ഞ് ഇവയില്‍ നിന്ന് ഒഴിഞ്ഞ് മാറണം. ഉപഭോക്താക്കളില്‍ നിന്ന് വേഗത്തില്‍ കൂടുതല്‍ പണം കൈയ്യിലാക്കാനാണ് സര്‍വീസ് സെന്ററുകള്‍ ഈ ഒരു തന്ത്രം പയറ്റുന്നത്. എയര്‍ ഫില്‍ട്ടറുകള്‍, ഓയില്‍ ഫില്‍ട്ടറുകള്‍, ബ്രേക്ക് പാഡുകള്‍ എന്നിവ പോലെ കൃത്യമായ ഇടവേളകളിലും അല്ലാതെയും മാറ്റിസ്ഥാപിക്കേണ്ട സ്‌പെയര്‍ പാര്‍ട്‌സുകളെ കുറിച്ച് ഉടമകള്‍ക്ക് ചെറിയ ബോധ്യം വേണം. വാഹനം സര്‍വീസ് ചെയ്യുമ്പോള്‍ പാര്‍ട്‌സ് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പഴയ പാര്‍ട്‌സ് കാണണമെന്ന് നിങ്ങള്‍ക്ക് ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. ഇതുവഴി പറ്റിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാമെന്ന് മാത്രമല്ല സുരക്ഷയും ഉറപ്പിക്കാം.
ലേബര്‍ ചാര്‍ജ്: ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാനായി സര്‍വീസ് സെന്ററുകളും മെക്കാനിക്കുകളും പ്രയോഗിക്കുന്ന ഒരു സാധാരണ രീതിയാണ് ലേബര്‍ ചാര്‍ജ് കൂട്ടിയിടുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ന്യായമായ പണിക്കൂലി മാത്രം ഈടാക്കുന്ന മെക്കാനിക്കുകളെയും സര്‍വീസ് സെന്ററുകളെയും ഉദ്ദേശിച്ചല്ല ഇത് പറയുന്നതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കട്ടെ. നിങ്ങള്‍ പരാതിപ്പെടാത്ത കാര്യങ്ങള്‍ക്ക് ലേബര്‍ ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുക. ബ്രേക്ക് ചെക്ക് അപ്പ് അല്ലെങ്കില്‍ സ്റ്റിയറിംഗ് ചെക്ക് അപ്പ് എന്നിവ ബില്ല് കൂട്ടാന്‍ വേണ്ടി പൊതുവേ ഉപയോഗിക്കുന്ന കാര്യമാണ്. പലതവണ സര്‍വീസ് പോലും ചെയ്യാതെ ചാര്‍ജ് ഈടാക്കുന്ന ആളുകളെയും കണ്ടുവരുന്നുണ്ട്.
വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പറ്റിക്കപ്പെടാതിരിക്കാന്‍ വേണ്ടി ആദ്യം ചെയ്യേണ്ടത് വാഹനത്തിന്റെ ഓണേഴ്‌സ് മാനുവല്‍ വായിക്കുക എന്നതാണ്. അതില്‍ നല്‍കിയിരിക്കുന്ന കാറിന്റെ നിര്‍ദ്ദിഷ്ട സര്‍വീസ് ഷെഡ്യൂളുകളും നിര്‍ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കാം. വാഹനം സര്‍വീസ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ സ്ഥലത്ത് ഉണ്ടായിരിക്കുകയും ചെയ്യുന്ന ജോലികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നതും നല്ലതാണ്. ഇത് വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുന്നുവെന്നും അനാവശ്യ ജോലികള്‍ ബില്ലില്‍ കയറിക്കൂടുന്നില്ലെന്നും ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ഇനി നിങ്ങളുടെ കാര്‍ സര്‍വീസിന് കൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ ഉണ്ടായിരിക്കുമല്ലോ. പോക്കറ്റ് കീറില്ലെന്ന് മാത്രമല്ല കാറിന് മികച്ച സര്‍വീസ് ലഭിക്കുന്നുവെന്നും ഇതുവഴി ഉറപ്പാക്കാം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033