മലപ്പുറം : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്‌സ് കാറിനാണ് തീ പിടിച്ചത്. മലപ്പുറം ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. തീ പടർന്നത് കണ്ട ഉടനെ ഓടിച്ചിരുന്നയാൾ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ അത്യാഹിതം ഉണ്ടായില്ല. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്. എൻജിൻ ഭാഗത്തേക്ക് അധികം തീ പടർന്നിട്ടില്ല. സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.