കൊച്ചി: ഏലക്കയുടെ വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിൽ. ഉൽപാദനച്ചിലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ് മിക്കവരും. സർക്കാർ നടപടിയെടുക്കണമെന്നാരോപിച്ച് കർഷകർ കൊച്ചി സ്പൈസസ് ബോർഡ് ഓഫീസ് ഉപരോധിച്ചു. ഒരു കിലോ ഏലക്കയുടെ ഉൽപാദനത്തിന് ആയിരത്തിലധികം രൂപ ചിലവ് വരും.എന്നാൽ കിട്ടുന്നത് 800 രൂപ മാത്രം. തൊഴിലാളികൾക്കുള്ള കൂലിയും കീടനാശിനിയുടെ വിലയും വർധിച്ചതോടെ നൂറ് കണക്കിന് കർഷകർ കൃഷി ഉപേക്ഷിച്ചു. ഇടുക്കിയിൽ പലരും ഏലം വെട്ടിക്കളഞ്‍്ഞ് പ്രതിഷേധിച്ചു.
സർക്കാർ കണ്ണ് തുറക്കാതായതോടെയാണ് കർഷകർ ഉപരോധ സമരവുമായി സ്പൈസസ് ബോർഡിന് മുന്നിലെത്തിയത്. കർഷകർക്കായി മാത്രം ഏലം ലേലം നടത്തുക, ഏലക്കയ്ക്ക് താങ്ങുവില നിശ്ചയിക്കുക, കീടനാശിനികൾ 50 ശതമാനം സബ്സിഡിയിൽ നൽകുക , കർഷകരെ സ്ഥലത്തിന്രെ അളവ് അനുസരിച്ച് ലിസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയക്കുന്നത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033