Friday, July 4, 2025 8:44 am

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ കാര്‍ഡിയാക്  എം ആർ ഐ, കാര്‍ഡിയാക്  സി ടി, ഡയാലിസിസ് യൂണിറ്റ്, പൾമനോളജി വകുപ്പുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ കാര്‍ഡിയാക്  എം ആർ ഐ, കാര്‍ഡിയാക്  സി ടി, ഡയാലിസിസ് യൂണിറ്റ്, പൾമനോളജി വകുപ്പ് എന്നിവ ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഹൃദയത്തിലെ പേശികളുടെയും അറകളുടെയും പ്രവർത്തനത്തിലുള്ള വൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യയാണ് കാര്‍ഡിയാക് MRI (3 Tesla) സ്കാൻ. അതുപോലെ തന്നെ 128 Slice CT സ്കാൻ വഴി ഹൃദയത്തിലെ ബ്‌ളോക്ക് നിര്‍ണ്ണയിക്കുന്ന  ആഞ്ജിയോഗ്രാം നടത്തുന്നതിനുള്ള സംവിധാനമാണ് പുതുതായി ആരംഭിക്കുന്ന കാര്‍ഡിയാക് CT.

സാധാരണ ഹീമോ ഡയാലിസിസിനു പുറമെ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഡയാലിസിസ് നടത്തുന്ന CRRT (Continuous Renal Replacement Therapy), വിഷബാധയേറ്റു വൃക്കകൾ തകരാറിലാകുന്നവർക്കുള്ള ഹീമോപെർഫ്യൂഷൻ പ്ലാസ്മാ റീപ്ലേസ്‌മെന്റ് തെറാപ്പി തുടങ്ങിയ ചികിത്സകൾ പുതുതായി ആരംഭിച്ചിട്ടുള്ള ഡയാലിസിസ് യൂണിറ്റിൽ നിന്ന് ലഭിക്കും. ആസ്മാ, അലെർജി, സി ഓ പി ഡി (Chronic Obstructive Pulmonary Disease), എന്നിവക്ക് പുറമെ സങ്കീർണമായ എല്ലാത്തരം ശ്വാസകോശ രോഗങ്ങൾക്കുള്ള ചികിത്സയും ലൈഫ് ലൈനിലെ പൾമോനോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭ്യമാണ്. ബ്രോങ്കോസ്കോപ്പി, തോറാക്കോസ്‌കോപ്പി, ഡ്രഗ് അലര്‍ജി ടെസ്റ്റ്, ശ്വാസനാളത്തിൽ കുടുങ്ങുന്ന വസ്തുക്കൾ പുറത്തെടുക്കുന്നതിനുള്ള നൂതന സംവിധാനം എന്നിവയും ലൈഫ് ലൈനിൽ ഉണ്ട്.

യോഗത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം തലവൻ ഡോ.സാജൻ അഹമ്മദ്, റേഡിയോളോജിസ്റ്റ് ഡോ.അബ്ദുൽ ഫൈസൽ, നെഫ്രോളജിസ്റ്റ് ഡോ. അഭിലാഷ് ചെറിയാൻ, പൾമോണോലളജിസ്റ്റ് ഡോ.അർജുൻ സുരേഷ്, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, ന്യൂറോ സർജൻ ദോ വിഷ്ണു പി എസ്, നെഫ്രോളജിസ്റ്റ് ദോ നിഷി മാത്യു, സിഇഒ ഡോ.ജോർജ് ചാക്കച്ചേരി, ഡയറക്ടർ ഡെയ്സി പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...