ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎയുടെ വീട് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ. ഹരിയാന കോൺഗ്രസ് എംഎൽഎ ധരം സിംഗ് ചോക്കറിന്റെ ഉടമസ്ഥതയിലുള്ളതും അദ്ദേഹം നിയന്ത്രിക്കുന്നതുമായ കമ്പനികളിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. നാല് ആഡംബര കാറുകളും 14.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 4.5 ലക്ഷം രൂപയും പിടിച്ചെടുത്തു. പാനിപ്പത്ത് ജില്ലയിലെ സമൽഖയിൽ നിന്നുള്ള 59 കാരനായ നിയമസഭാംഗമാണ് ധരം സിംഗ്. മക്കളായ സിക്കന്ദർ സിംഗ്, വികാസ് ചോക്കർ എന്നിവർക്കൊപ്പം മഹിറ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉടമയും പ്രൊമോട്ടറുമാണ് എംഎൽഎയെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
സമൽഖ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിലെ പതിനൊന്ന് സ്ഥലങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തി. ജൂലൈ 25നാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. സായ് ഐന ഫാംസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഗുരുഗ്രാം പൊലീസ് ഫയൽ ചെയ്ത എഫ്‌ഐആറിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് എംഎൽഎക്കെതിരെ ചുമത്തിയത്. ഗുരുഗ്രാമിലെ സെക്ടർ 68ൽ പാർപ്പിട യൂണിറ്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1,497 പേരിൽനിന്ന് 360 കോടി രൂപ പിരിച്ചെടുത്തുവെന്നാരോപിച്ച് വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തെന്നും ഇഡി പറഞ്ഞു. വാഗ്‌ദാനം ചെയ്‌ത വീടുകൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിറ ഗ്രൂപ്പിനെതിരെ ഒരു വർഷമായി പ്രതിഷേധ സമരം തുടരുകയാണ്. വ്യാജ ബില്ലുകൾ നിർമിച്ച് പണം തട്ടിയെടുത്തതായും കണ്ടെത്തിയെന്ന് ഇ ഡി പറഞ്ഞു.
ചോക്കർ പ്രമോട്ടഡ് ഗ്രൂപ്പ് ഏറ്റെടുക്കുന്ന മറ്റ് നാല് ഭവന പദ്ധതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മഹിറ ഗ്രൂപ്പിന്റെ ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇ ഡി പറഞ്ഞു. 4 കോടി രൂപ വിലയുള്ള കാറുകളാണ് പിടിച്ചെടുത്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033