Monday, April 21, 2025 2:53 am

ഓര്‍മ്മകളില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരിക്കല്‍ കൂടി കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ഓര്‍മ്മ ദിനം. അദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞത് പോലെ ക്രിസ്തുമസ് അപ്പൂപ്പന്‍ വന്ന് ശങ്കറപ്പൂപ്പനേയും കൊണ്ട് പോയി. ക്രിസ്തുമസിന്‍റെ പിറ്റേന്നാള്‍ 1989ലായിരുന്നല്ലോ ശങ്കര്‍ ഓര്‍മ്മയാകുന്നത്. 1987 ഡിസംബര്‍ 26ന് രാവിലെ ഏഴ്മണിക്ക് ഡല്‍ഹിയിലെ പുരാനകിലയിലെ വസതിയില്‍ 87-ാം വയസിലാണ് അദ്ദേഹം മരണമടയുന്നത്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ എന്ന പോലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലേയും തിളങ്ങുന്ന പേരുകളില്‍ ഒന്നാണ്.

ശങ്കര്‍ ഒരു മലയാളിയാണെന്നത് തന്നെയാണ് നമുക്ക് കൂടുതല്‍ അഭിമാനിക്കാന്‍ കാരണം. കായംകുളത്ത് ജനിച്ച് തിരുവനന്തപുരത്ത് കോളേജ് പഠനം പൂര്‍ത്തിയാക്കി, ബോംബെ വഴി ഡല്‍ഹിയിലെത്തി കാര്‍ട്ടൂണ്‍ ലോകത്ത് തന്‍റെതായ സിംഹാസനം ഉറപ്പിച്ച അപൂര്‍വ്വ പ്രതിഭയാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ പിതാവെന്ന വിശേഷണവും അദ്ദേഹത്തിന് ഉണ്ട്.

പഠിക്കുമ്പോള്‍ തന്നെ കാര്‍ട്ടൂണുകള്‍ വരയ്ക്കുമായിരുന്നു ശങ്കര്‍ എന്നതിന് പല കഥകളുണ്ട്. കായംകുളത്തെ സ്‌കൂള്‍ മാഷിനെ വരച്ച കഥ പ്രശസ്തമാണ്. തിരുവനന്തപുരത്ത് മഹാരാജാസ് കോളേജ് പഠന കാലത്ത് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ശങ്കര്‍ വരച്ച പോസ്റ്ററുകള്‍ ആകര്‍ഷണമായത് കാര്‍ട്ടൂണുകള്‍ വരച്ച് ചേര്‍ത്തത് കൊണ്ടായിരുന്നു. പല മാസികകളിലും അക്കാലത്ത് തന്നെ ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഫ്രീപ്രസ് ജര്‍ണലില്‍ കൂടി കാര്‍ട്ടൂണുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങി. തുടര്‍ന്ന് ദല്‍ഹിയിലെത്തി ഹിന്ദുസ്ഥാന്‍ ടൈംസില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. 16 വര്‍ഷത്തോളം ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ ജോലി ചെയ്തു. ഇടയ്ക്ക് കാര്‍ട്ടൂണില്‍ ഉപരിപഠനത്തിന് ഇംഗ്ലണ്ടില്‍ പോയി. താമസിയാതെ പത്രത്തിന്‍റെ ഉടമസ്ഥന്മാരുമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ ഉദ്യോഗം രാജിവെച്ചു. പിന്നീടാണ് ‘പഞ്ച്’ മാതൃകയില്‍ ഏഷ്യയില്‍ ആദ്യമായി ഒരു കാര്‍ട്ടൂണ്‍വാരിക തുടങ്ങിയത്. 1948ലായിരുന്നു ഇത്.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തുടങ്ങിയ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടകന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അന്ന് നെഹ്‌റു നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ് ഇന്നും ജനങ്ങള്‍ എടുത്ത് പറയുന്നത്. ഡോണ്‍ഡ് സ്‌പെയര്‍ മി ശങ്കര്‍. ശങ്കേഴ്‌സ് വീക്കിലിയുടെ പ്രഥമ ലക്കം പ്രകാശനം ചെയ്തുകൊണ്ട് പണ്ഡിറ്റ് ജി പറഞ്ഞതാണ് ഇപ്പോളും ഏറെ പ്രശസ്തമായിരിക്കുന്ന വാചകം. ‘ഡോണ്‍ഡ് സ്‌പെയര്‍ മി ശങ്കര്‍. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്‌റുവിന്റെ വാചകം അക്ഷരം പ്രതി നടപ്പിലാക്കി.

പതിനായിരക്കണക്കിന് നെഹ്‌റു കാര്‍ട്ടൂണുകള്‍ ശങ്കര്‍ പിന്നീട് വരച്ചു. നെഹ്‌റുവിന്‍റെ മരണം വരെ നെഹ്‌റു കാര്‍ട്ടൂണില്ലാതെ ശങ്കേഴ്‌സ് വീക്കിലി ഇറങ്ങിയിട്ടില്ല. കാര്‍ട്ടൂണിന് അദ്ദേഹം വിഷയം ഉണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ഓരോ പ്രസ്താവനകളും കാര്‍ട്ടൂണിന് വിഷയമാകുന്നതാണ്. ശങ്കര്‍ അത് ക്യത്യമായി ഉപയോഗിച്ചു. നെഹ്‌റുവിനെ ഏത് രൂപത്തിലും ഭാവത്തിലും വരയ്ക്കാന്‍ ശങ്കറിന് അനായാസം കഴിയുമായിരുന്നു എന്നത് യാഥാര്‍ത്ഥ്യമായിരുന്നു.

നെഹ്‌റുവും ശങ്കറും തമ്മിലുള്ള അടുപ്പവും ഇണക്കവും മാധ്യമ ലോകത്തും, രാഷ്ട്രീയ ലോകത്തും ഏറെ പ്രശസ്തമായിരുന്നു. ഒരു പ്രധാനമന്ത്രി ഒരു കാര്‍ട്ടൂണിസ്റ്റിനെ എല്ലാ ദിവസവും ഫോണ്‍ ചെയ്യുക, കാര്‍ട്ടൂണിനെപ്പറ്റി ചര്‍ച്ച ചെയ്യുക, രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുക… ആ ഒരു ഭാഗ്യം മറ്റൊരു കാര്‍ട്ടൂണിസ്റ്റിനും ലഭിച്ചിട്ടുണ്ടാവില്ല. ശങ്കറിനെ നേരിട്ടു കാണാനായി പ്രധാനമന്ത്രി നെഹ്‌റു മിക്ക ദിവസങ്ങളിലും ശങ്കേഴ്‌സ് വീക്ക്‌ലി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നത് ശരിയല്ല.

എന്നാല്‍ നെഹ്‌റു ശങ്കറിന്‍റെ ഒന്‍പതാം നമ്പര്‍ പുരാനാകില വീട്ടില്‍ മിക്കവാറും എത്താറുണ്ടായിരുന്നു. നിക്കര്‍ ധരിച്ച് ഷട്ടില്‍ ബാറ്റുമായി എത്തുന്ന നെഹ്‌റു രാവിലെ ഷട്ടില്‍ കളി കഴിഞ്ഞ് എത്രയോ തവണ ശങ്കറിന്‍റെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. അതിന് സാക്ഷിയായി പലപ്പോഴും കാര്‍ട്ടൂണിസ്റ്റ് കുട്ടി കൂടി ഉണ്ടായിട്ടുണ്ട്. ബാബര്‍ റോഡില്‍ ശങ്കര്‍ താമസിക്കുന്ന കാലത്തും നെഹ്‌റു അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു.

നെഹ്‌റുവുമായുള്ള വ്യക്തി ബന്ധവും വരയിലെ മികവും, അഴകും കൊണ്ടാണ് ശങ്കര്‍ നേട്ടങ്ങള്‍ കൊയ്തത്. ശങ്കര്‍ വരയിലെ നെഹ്‌റുവിനെയാണ് പില്‍ക്കാലത്ത് ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളും അനുകരിച്ചത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ശങ്കര്‍ നെഹ്‌റുവിനെ വര്‍ഷങ്ങളായി വരച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. ഓരോ വര്‍ഷം കഴിയുന്തോറും നെഹ്‌റുവിന്‍റെ ശാരീരിക മാറ്റം വരകളിലും നിഴലിച്ചിരുന്നു. ആത്മ സുഹ്യത്തായ നെഹ്‌റുവിന്‍റെ മാറ്റങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. മാന്‍ ഓഫ് ദി വീക്കില്‍ ശങ്കര്‍ എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും നെഹ്‌റുവിനെ കഥാപാത്രമാക്കാറുണ്ട്.

കാര്‍ട്ടൂണിന്റെ പിതാവായ ശങ്കറിന്റെ ബ്രഷ് സ്ട്രാക്കില്‍ ഇന്ത്യയിലെ നേതാക്കള്‍ അഭിമാനം കൊണ്ടു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ കഥാപാത്രമാകുക എന്നത് വലിയൊരു അംഗീകാരമായിരുന്നു രാഷ്ട്രീയ നേതാക്കള്‍ക്ക്. കറുത്ത വരകളിലൂടെ വെള്ളി വെളിച്ചം കണ്ട് രാഷ്ട്രീയ ശ്രദ്ധേയരായവര്‍ അനവധി. അദ്ദേഹത്തിന്റെ തണല്‍പറ്റി എത്രയോ കാര്‍ട്ടൂണിസ്റ്റുകള്‍ പില്‍ക്കാലത്ത് പ്രശസ്തരായി. മലയാള കാര്‍ട്ടൂണിന് മേല്‍കോയ്മ ഉണ്ടാകുന്നതിന് മുഖ്യ കാരണക്കാരന്‍ മറ്റാരുമല്ലെന്ന് എന്ന് നിസ്സംശയം പറയാം. കാര്‍ട്ടൂണ്‍ രംഗത്തെ അനുപമ പ്രതിഭാ വിലാസം കൊണ്ട് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചത്.

ലോകത്തിന്റെ പല ഭാഗത്തും കാര്‍ട്ടൂണ്‍ മ്യൂസിയങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ അത്തരമൊന്ന് ആദ്യമായി കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്‍മനാടായ കായംകുളത്ത് പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ മേല്‍നോട്ടത്തിലാണ് ശങ്കര്‍ സ്മാരക കാര്‍ട്ടൂണ്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ശങ്കറിന്റെ ഒറിജിനല്‍ കാര്‍ട്ടൂണുകള്‍, ഫോട്ടോകള്‍, ശങ്കേഴ്‌സ് വീക്കിലി, ശങ്കര്‍ വരയ്ക്കാന്‍ ഉപയോഗിച്ച പെന്‍സില്‍ ബ്രഷ്, കോട്ട് എന്നുവേണ്ട അദ്ദേഹത്തെ ഓമ്മിക്കാവുന്ന എല്ലാം അവിടെ കാണാം. കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ ശങ്കറിന്റെ മാത്രമല്ല ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ ഒറിജിനല്‍ കാര്‍ട്ടൂണുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര്യത്തിന് മുന്‍പ്, അതിന് ശേഷം, നെഹ്‌റു, ഇന്ദിര കാലം എന്നിങ്ങനെ കാര്‍ട്ടൂണുകളെ നാലായി തരം തിരിച്ചാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കാര്‍ട്ടൂണിസ്റ്റുകള്‍ ശങ്കറിന്റെ വരയുടെ സുവര്‍ണ്ണകാലം ഓര്‍ക്കുക കൂടിയാണ് ഈ ഓര്‍മ്മദിനത്തില്‍. അന്ന് അച്ചടി മാധ്യമങ്ങള്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ജനങ്ങളിലേയ്ക്ക് എത്താന്‍ മാര്‍ഗം. ഇന്ന് സാങ്കേതിക രംഗം ഏറെ മാറി. ദ്യശ്യമാധ്യമങ്ങള്‍ അച്ചടി രംഗം കീഴടക്കി. ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം വിരല്‍ തുമ്പിലായി. കാര്‍ട്ടൂണിനെക്കാള്‍ വേഗതയില്‍ മീമുകളും ട്രോളുകളും ഇറങ്ങുന്നു. വിമര്‍ശനം കടുത്തതായാല്‍ സൈബര്‍ ആക്രമണം ഉണ്ടാകുന്നു. എഫ്.ഐ.ആര്‍. ഉണ്ടാകുന്നു. ജയിലിലേയ്ക്ക് പോകുമെന്ന അവസ്ത ഉണ്ടാകുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...