Thursday, July 3, 2025 10:37 pm

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് പിണറായിയുടെ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ : അഡ്വ. എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറ്റവും അവസാനം നടത്തിയ എ.ഐ ക്യാമറ അഴിമതി ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണ നേതൃത്വത്തില്‍ നടത്തിയ കൊള്ളകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം നസീര്‍ പറഞ്ഞു. ഡി.സി.സി ഭാരവാഹികള്‍, പുതുതായി നിയമിതരാമായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്‍റുമാര്‍ എന്നിവരുടെ സംയുക്ത യോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി മുഖമുദ്രയാക്കി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതികള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുകയും നിയമസഭയ്ക്ക് അകത്തും പുറത്തും അതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ കേസുകള്‍ ചമച്ച് നിശബ്ദരാക്കാമെന്ന പിണറായി വിജയന്‍റെ ആഗ്രഹം മലര്‍പ്പൊടിക്കാരന്‍റെ ഒരിക്കലും സഫലമാകാത്ത സുന്ദര സ്വപ്നമായി അവശേഷിക്കുമെന്ന് എം.എം നസീര്‍ പറഞ്ഞു. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നത്. മുമ്പൊരിക്കലുമില്ലാത്ത വിധം വിലക്കറ്റം മൂലം ജനജീവിതം ദു:സഹമായിരിക്കുകയാണെന്നും ഈ സര്‍ക്കാരിനെതിരായ ജനരോക്ഷം കേരളത്തിലെമ്പാടും ശക്തമായിരിക്കുകയാണെന്നും അഡ്വ. എം.എം നസീര്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് കെ. ശിവദാസന്‍ നായര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, നേതാക്കളായ പന്തളം സുധാകരന്‍, ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, എ. ഷംസുദ്ദീന്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, ഡി.എന്‍ ത്രിദീപ്, വിനീത അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുതായി നിയമിതരായ ബ്ലോക്ക് പ്രസന്‍റുമാരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി. ജെ കുര്യന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. മഴക്കാലമായതോടെ ജില്ലയില്‍ പടര്‍ന്നിരിക്കുന്ന ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നും യോഗം ഒരു പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...