Sunday, May 4, 2025 9:00 pm

വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തൻവീട്ടിൽ സാറാമ്മ മത്തായി, മകൾ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി (73)യുടെ പരാതി പ്രകാരമാണ് നടപടിയെന്ന് പത്തനംതിട്ട എസ്ഐ ബി. കൃഷ്ണകുമാർ വ്യക്തമാക്കി. റോസമ്മ ദേവസി ദുബായിൽ ജോലി ചെയ്യുന്ന തന്‍‌റെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം നവംബർ 21നായിരുന്നു സംഭവം. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്‍റേയുമാണ് സ്വർണാഭരണങ്ങൾ. തുടർന്ന് നാട്ടിലെത്തിയ ശേഷം ഇവർ ഈ വർഷം ജനുവരി 20 ന് തിരികെ ചോദിച്ചപ്പോൾ മകൾ സിബി കൊണ്ടുപോയി എന്നായിരുന്നു സാറാമ്മയുടെ മറുപടി.

പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണ്ണം തിരിക ലഭിക്കാതെ വന്നപ്പോൾ റോസമ്മ പത്തനംതിട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, സിബി എട്ടു പവൻ സ്വർണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവൻ സ്വർണാഭരണങ്ങൾ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും കുമ്പഴയിലെ ഒരു ഷെഡ്യൂൾഡ് ബാങ്കിലും പണയം വെച്ചതായി കണ്ടെത്തി. സിബിയുടെയും മകന്റെയും പേരിലാണ് പണയം വെച്ചിരിക്കുന്നത്. ഇവ തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്. റോസമ്മയുടെ ഭർത്താവ് 27 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. മകൾ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ വി അരുൺ കുമാറിന്റെ മേൽനോട്ടത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യാജ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് മൊഴി

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ...

തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി

0
തൃശൂർ: തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി....

തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം ; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

0
തൃശൂര്‍: ഇന്ന് നടന്ന തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ്...

മൂവാറ്റുപുഴയിൽ ബൈക്ക് മോഷണക്കേസിലെ പ്രതികളെ പോലീസ് പിടികൂടി

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ബൈക്ക് മോഷണക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. എറണാകുളം കതൃക്കടവ്...