Thursday, July 3, 2025 9:56 am

മീഡിയവൺ സംപ്രേഷണം തടഞ്ഞതിനെതിരെ പ്രസംഗിച്ചതിന്​ ഡോ. സെബാസ്റ്റ്യൻ പോളിനെതിരെ കേസ്​

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രസംഗിച്ചതിന്​ തനിക്കെതിരെയും കേസുണ്ടെന്ന്​ പ്രമുഖ അഭിഭാഷകനും ഇടതുമുന്നണിയുടെ മുൻ എം.പിയും എം.എൽ.എയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. പാസ്​പോർട്ട്​ ആവശ്യത്തിന്​ വെള്ളിയാഴ്ച പൊലീസ്​ വെരിഫിക്കേഷൻ നടത്തിയ​പ്പോഴാണ്​ ഇക്കാര്യം അറിഞ്ഞത്​. 2022 ഫെബ്രുവരി രണ്ടിന്​ ഹൈകോടതി ജങ്​​ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ മീഡിയവൺ സംപ്രേഷണം തടഞ്ഞതിനെതിരെ പ്രസംഗിച്ചതിനാണ്​ എറണാകുളം സെൻട്രൽ പോലീസ്​ കേസ്​ എടുത്തത്​. കേസ്​ ഇതുവരെ കോടതിക്ക്​ കൈമാറിയിട്ടില്ല.

തനിക്കൊപ്പം സി.പി.എം എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ, കോൺഗ്രസ്​ എം.എൽ.എ ടി.ജെ. വിനോദ്​ എന്നിവരൊക്കെ ആ യോഗത്തിൽ പ്രസംഗിച്ചിരുന്നുവെന്നും അവർക്കെതിരെയും കേസുണ്ടോ എന്ന്​ അറിയില്ലെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മീഡിയവൺ വിഷയത്തിൽ കേസുള്ള കാര്യം പൊലീസ്​ ഇതുവരെ തന്നോട്​ പറഞ്ഞിരുന്നില്ല. കോവിഡ്​ നിയമലംഘനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റ്​ ​ഏതെല്ലാം വകുപ്പുകളാണുള്ളതെന്ന്​ അറിയാൻ കേസിന്‍റെ വിശദവിവരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി പരിക്കേൽപ്പിച്ചു

0
തിരുവനന്തപുരം : അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സഹോദരനെ ജ്യേഷ്ഠൻ കുത്തി...

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന

0
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. ഗ്രാമിന് 40...

ആഞ്ഞിലിമുക്ക് – തെക്കെക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
റാന്നി : തകർന്നുകിടന്ന ആഞ്ഞിലിമുക്ക് - തെക്കെക്കര - കൊച്ചുകുളം...

കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0
കോട്ടയം : കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന്...