കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനാണ് കോടതി നോട്ടീസയച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്ന കേസില്‍ 10 വര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ തനിക്കെതിരെ തെളിവില്ല എന്നാണ് കിരണിന്റെ വാദം. കിരണിനായി അഭിഭാഷകന്‍ ദീപക് പ്രകാശ് കോടതിയില്‍ ഹാജരായി.
പത്തു വര്‍ഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരണ്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ രണ്ട് വര്‍ഷമായിട്ടും തീരുമാനമായില്ല. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് 2021 ജൂണില്‍ വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്.