Wednesday, July 2, 2025 6:31 am

സെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം : കുറ്റക്കാരനെതിരെ കേസെടുക്കണം – എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപം നടന്നതായുള്ള പരാതിയില്‍ കുറ്റക്കാരനെതിരെ കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. സെക്രട്ടറിയേറ്റില്‍ നിന്ന് പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ സഹപ്രവര്‍ത്തകന്‍ ശുദ്ധികലശം നടത്തിയെന്ന പരാതി സാക്ഷര കേരളത്തിനു തന്നെ അപമാനമാണ്. ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാവാണ് ഈ ഹീന കൃത്യം ചെയ്തതെന്ന ആക്ഷേപം ഏറെ ഗൗരവതരമാണ്. നവോഥാനവും പുരോഗമനവും തങ്ങളുടെ സംഭാവനയാണെന്ന് ഊറ്റം കൊള്ളുന്നവര്‍ തന്നെ മനുഷ്യത്വ വിരുദ്ധവും പഴകി പുളിച്ചതുമായ വര്‍ണവ്യവസ്ഥയെ താലോലിക്കുന്നു എന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പോലും മാറ്റിയെന്നാണ് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

മതനിരപേക്ഷതയും മാനവികതയും പുരോഗമനവാദികളുടെ വായ്ത്താരി മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. അവസരം കിട്ടുമ്പോള്‍ ശ്രേണീബദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയതയെയും വംശീയതയെയും പുല്‍കാനും അനുവര്‍ത്തിക്കാനും മനസ് പാകപ്പെട്ടവരായി ഇടതുപക്ഷ പ്രവര്‍ത്തകരും സഹയാത്രികരും മാറുന്നു എന്നത് ഏറെ ഖേദകരമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യാഥാര്‍ഥ്യമെങ്കില്‍ പട്ടിക ജാതി അതിക്രമ തടയല്‍ നിയമം ഉള്‍പ്പെടെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...