പന്തളം: വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വൽ സ്വീപ്പർ വിജിലൻസ് പിടിയിൽ. പന്തളം സ്വദേശി കഴുത്തുംമൂട്ടിൽ ജയപ്രകാശ് ആണ് പിടിയിൽ ആയത്. പണം കൈപ്പറ്റുന്നതിനിടെ പതുങ്ങി നിന്ന ഉദ്യോഗസ്ഥർ ജയപ്രകാശിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പണം നൽകാതെ ലൊക്കേഷൻ സ്കെച്ച് കിട്ടില്ലെന്ന് വന്നപ്പോഴാണ് സ്ഥലം ഉടമ വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് സംഘം മാർക്ക് ചെയ്ത നോട്ട് നൽകിയതിന് ശേഷം പരാതിക്കാരനെ അയയ്ക്കുകയായിരുന്നു. ലൊക്കഷൻ സ്കെച്ചിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെ ഡിവൈ.എസ്.പി സിനി ഡെന്നീസിൻ്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറന്തൽ പള്ളിക്ക് സമീപമുള്ള സ്ഥലത്തിൻ്റെ ഫീൽഡ് മെഷർ ബുക്കിനും ലൊക്കേഷൻ സ്കെച്ചിനുമായി അപേക്ഷ നൽകിയ ആനയടി സ്വദേശിയിൽ നിന്നുമാണ് ജയപ്രകാശ് കൈക്കൂലി വാങ്ങിയത്. എഫ്.എം ബുക്കിനായി ആദ്യം 1500 രൂപ വാങ്ങിയിരുന്നു. ലൊക്കേഷൻ സ്കെച്ചിന് വേണ്ടി വീണ്ടും 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതിൽ 500 രൂപ വില്ലേജ് ഓഫീസർക്ക് നൽകാൻ വേണ്ടിയാണെന്ന് ഇയാൾ പരാതിക്കാരനോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1