പത്തനംതിട്ട : നഗരഹൃദയത്തിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. നഗരത്തിലെ മിക്ക റോഡുകളിലും ഇതാണ് അവസ്ഥ. നടപ്പടിയെടുക്കേണ്ട നഗരസഭയോ മറ്റ് ഉദ്യോഗസ്ഥരോ ഈ കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളുടെ പോലും വഴിമുടക്കിയാണ് ഇവയുടെ നിൽപ്പ്. നടുറോഡിലൂടെ നടന്നു നീങ്ങുന്ന ഇവയെ ഇടിക്കാതിരിക്കുവാൻ ഇരുചക്ര വാഹനങ്ങൾ വെട്ടിച്ചു മാറ്റുമ്പോൾ നിരവതി അപകടങ്ങളും ഉണ്ടാകുന്നു.
പത്തനംതിട്ട നഗരത്തിലെ റോഡുകളില്‍ കന്നുകാലികള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു : ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു
RECENT NEWS
Advertisment