കാലിലെ നീര് വരുന്നത് എന്ത്‌കൊണ്ടായിരിക്കും? കാല്‍ എവിടെയെങ്കിലും തട്ടിയാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ഒടിവ്, ചതവ് എന്നിവ വന്നാല്‍ നമ്മളുടെ കാലില്‍ നീര് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ചില അസുഖങ്ങള്‍ നമ്മളുടെ ശരീരത്തില്‍ വന്ന് തുടങ്ങുമ്പോഴും കാലില്‍ നീര് പ്രത്യക്ഷപ്പെടാം. നിങ്ങള്‍ക്ക് വൃക്ക രോഗങ്ങള്‍ ഉണ്ടെങ്കില്‍ കാലില്‍ നീര് വരുന്നത് സ്വാഭാവികമാണ്. രക്തം കൃത്യമായി ശുദ്ധീകരിക്കപ്പെടാതെ പോകുന്നതും സോഡിയത്തിന്റെ അളവിലെ വ്യത്യാസവും പ്രോട്ടീന്‍ നഷ്ടപ്പെടുന്നതുമെല്ലാം വൃക്കരോഗത്തിന്റെ ഭാഗമാണ്. ഇത് കാലില്‍ നീര് വരുന്നതിന് കാരണമാകുന്നു.
പ്രമേഹം
പ്രമേഹം നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാലില്‍ നീര് വരാനുള്ള സാധ്യത കൂടുതലാണ്. ചിലര്‍ക്ക് കാഴ്ച്ചമങ്ങല്‍, അതുപോലെ ചൊറിച്ചില്‍ എന്നിവ അനുഭവപ്പെടാം. ചിലരില്‍ കാലില്‍ അമിതമായി നീര് കെട്ടികിടക്കുന്നതും കാണാം.
വെരിക്കോസ് വെയ്ന്‍
വെരിക്കോസ് വെയ്ന്‍ ഉണ്ടെങ്കില്‍ കുറച്ച് നേരം നില്‍ക്കുക, നടക്കുക എന്നിവ ചെയ്ത് കഴിയുമ്പോള്‍ കാലിന് വേദനയും അതുപോലെ നീരും വരാന്‍ സാധ്യത കൂടുതലാണ്.
ഹൃദ്രോഗം
ചില ഹൃദ്രോഗികളില്‍ കാലില്‍ നല്ലപോലെ നീര് വന്ന് കാണാറുണ്ട്. കാരണം ഹൃദയത്തിന് കൃത്യമായി രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുന്നത് കാലിലേയ്ക്കുള്ള രക്തോട്ടം കുറയ്ക്കാനും ഇത് നീര് വരാനും കാരണമാകുന്നു.
ബിപി കൂടുന്നത്
നല്ലപോലെ ബിപി കൂടുതലുള്ളവരിലും കാലില്‍ നീര് വന്ന് കാണാറുണ്ട്. അതിനാല്‍ കാലില്‍ നീര് വന്നാല്‍ എന്ത് കൊണ്ട് വന്നു എന്ന് ഡോക്ടറെ കണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കണം.