റാന്നി: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ വനാന്തര ഗ്രാമമായ കുറുമ്പൻമൂഴി ഗ്രാമം ഒറ്റപ്പെട്ടു. കുരുമ്പൻമൂഴിയേയും ചാത്തൻതറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പമ്പാനദിയ്ക്ക് കുറുകെയുള്ള കോസ്‌വേയിൽ വെള്ളം കയറിയതാണ് ഗ്രാമം ഒറ്റപ്പെട്ടത്. നാറാണംമൂഴി പഞ്ചായത്തിലെ മൂന്നു വശം വനമേഖലയാലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട ഗ്രാമമാണിത്. പെരുന്തേനരുവിയിൽ നിന്നും കുരുമ്പൻമൂഴിയിലേക്കുള്ള വനപാത നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരിക്കുന്നതിനാലുമാണ് പ്രദേശം പൂർണമായ അളവിൽ ഒറ്റപ്പെട്ടത്.
രാത്രിയിലെ മഴയിൽ കോസ്‌വേയിൽ വെള്ളം കയറിയതോടെ നാട്ടുകാർക്ക് പുറംലോകത്തേക്കെത്തുവാൻ മാർഗമില്ലാതെയായി. പെരുന്തേനരുവി ജലസംഭരണി സ്ഥാപിതമായതിൽ പിന്നെ പമ്പാനദിയിൽ ചെറിയ അളവിൽ ജലനിരപ്പ് ഉയർന്നാൽപോലും കുരുമ്പൻമൂഴി കോസ്‌വേ മുങ്ങും. പ്രളയനാന്തരം കോസ്‌വേയുടെ സ്ഥാനത്ത് ഉടനടി പാലം പണിയുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നടപടിയൊന്നും ഉണ്ടാകാതെയിരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ജലസംഭരണിയിൽ നിന്ന് വെള്ളം ഒഴുക്കിവിട്ട് കോസ്‌വേയിൽ കൂടി ഗതാഗതം സാധ്യമാക്കാന്‍ പറ്റും. എങ്കിലും കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശവാസികളിൽ ആശങ്ക ഒഴിയുന്നില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033