ന്യൂഡല്‍ഹി : 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറില്‍ ആഡംബര കാറില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പൊതുമേഖലാ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തത്. ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയുടെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ (ജിജിഎം) ഉദ്യോഗസ്ഥനായ ചഞ്ചല്‍ മുഖര്‍ജിയാണ് അറസ്റ്റിലായത്. കൂടാതെ മുഖര്‍ജിക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് സന്തോഷ് മോഹന ഇടനിലക്കാരന് ദേബദത്ത മൊഹാപത്ര എന്നിവരും അറസ്റ്റിലായി. ജിജിഎം എന്ന നിലയില്‍ മുഖര്‍ജി വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുന്നതിനും ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനും കൈക്കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സിബിഐ പറയുന്നു. ഡിസംബര്‍ ഏഴിനാണ് കേന്ദ്ര അന്വേഷണ ഏജന്‍സി ഇയാള്‍ക്കെതിരെ കേസെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1