Wednesday, March 26, 2025 9:09 pm

വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ. കുറ്റപത്രത്തിൽ പോലീസ് സർജന്‍റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പോലീസ് സർജന്‍റെ നിഗമനവും കുറ്റപത്രത്തിൽ പറയുന്നു. ഇളയ കുട്ടിക്ക് ഒൻപത് വയസ് മാത്രമായിരുന്നു പ്രായമെങ്കിലും ആത്മഹത്യ എന്ന സാധ്യത തന്നെയാണ് നിലനിൽക്കുന്നത്.അതി സങ്കീർണമായ കുടുംബ പശ്ചാത്തലം ബാല്യകാല ദുരനുഭവങ്ങൾ, ലൈംഗീക ചൂഷണം, മതിയായ കരുതൽ ലഭിക്കാത്ത ബാല്യം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതാകാം. കേസിൽ കൊലപാതക സാധ്യത നിലവിലില്ലെന്ന ഫൊറൻസിക് കണ്ടെത്തലും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ക്വട്ടേഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ കെ-സ്വാന്‍ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍...

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി

0
റാന്നി: തന്റെ യൗനകാലത്ത് കുടുംബത്തിനുവേണ്ടിയും ദേശത്തിനുവേണ്ടിയും അധ്വാനിച്ച് ജീവിത സായന്തനത്തിൽ ശാരീരിക...

അനധികൃതമായി സാമൂഹ്യ ക്ഷേമപെൻഷൻ കൈപറ്റിയ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു

0
തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ ക്ഷേമപെൻഷൻ കൈപറ്റിയ സംഭവത്തിൽ റവന്യൂ വകുപ്പിലെയും, സർവ്വേ...

അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ് ; ഓർമ്മപുതുക്കി കുഞ്ചാക്കോ ബോബൻ

0
കൊച്ചി: മലയാളികളുടെ സിനിമ കാഴ്ചയേയും ഗൃഹാതുര ഓർമ്മകളേയും തൊട്ടുണർത്തുന്ന ചിത്രമാണ് ചാക്കോച്ചൻ്റേയും...