ന്യൂഡല്‍ഹി : സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 നാണ് ഫലം പ്രഖ്യാപിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഇത്തവണ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക.
മേയ് 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷകള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതേസമയം, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
results.nic.in
cbseresults.nic.in
cbse.nic.in
ഈ വെബ്സൈറ്റുകളില്‍ സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകും.