ന്യൂഡൽഹി : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ആദ്യ മത്സരത്തിന് കേരള സ്‍ട്രൈക്കേഴ്സ് ഇന്നിറങ്ങും. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ തെലുങ്ക് സിനിമാ താരങ്ങള്‍ അണിനിരക്കുന്ന തെലുങ്ക് വാരിയേഴ്സുമായാണ് കേരള സ്‍ട്രൈക്കേഴ്സ് ഏറ്റുമുട്ടുക. കുഞ്ചാക്കോ ബോബന്‍റെ ക്യാപ്റ്റന്‍സിയിലുള്ള മലയാള സിനിമാ താരങ്ങള്‍ ഗംഭീര വിജയത്തോടെ പുതിയ സീസണിന് തുടക്കമിടാനാണ് ശ്രമിക്കുന്നത്. 2.30ന് നടക്കുന്ന മത്സരം സീ5ലൂടെയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയും ലൈവായി ഓണ്‍ലൈനില്‍ കാണാം.
ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് കേരള ടീം അംഗങ്ങള്‍. മിക്കവരും ഓള്‍റൗണ്ടര്‍മാരാണ് എന്നതാണ് കേരള സ്‍ട്രൈക്കേഴ്‍സിന് മുന്‍തൂക്കം നല്‍കുന്ന ഘടകം. മുന്‍ സീസണുകളില്‍ തിളങ്ങിയ രാജീവ് പിള്ള ഇത്തവണയും കേരള സ്‍ട്രൈക്കേഴ്ഴ്സിന്റെ വിജയ താരമാകുമെന്നാണ് പ്രതീക്ഷ. രാജീവ് പിള്ളക്കൊപ്പം വിക്കറ്റ് കീപ്പര്‍ ആയി ഇന്ദ്രജിത്ത്, വിവേക് ഗോപന്‍ എന്നിവരും കേരള സ്‍ട്രൈക്കേഴ്‍സ് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
അഖില്‍ അക്കിനേനിയുടെ ക്യാപ്റ്റന്‍സിയിലാണ് തെലുങ്ക് താരങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. സച്ചിന്‍ ജോഷി, അശ്വിന്‍ ബാബു, ധരം, ആദര്‍ശ്, നന്ദ കിഷോര്‍, നിഖില്‍, രഘു, സമ്രത്, തരുണ്‍, വിശ്വ, പ്രിന്‍സ്, സുശാന്ത്, ഖയ്യും, ഹരീഷ് എന്നിവരാണ് ടീം അംഗങ്ങള്‍. വെങ്കിടേഷ് മെന്ററാണ്. തെലുങ്ക് വാരിയേഴ്‍സിന്റെയും ഈ സീസണിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
പരിഷ്‍കരിച്ച ഫോര്‍മാറ്റിലായിരുന്നു പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരിച്ചിരിക്കുന്നത്. പത്തോവര്‍ വീതമുള്ള രണ്ട് സ്‍പെല്ലുകള്‍ ഓരോ ടീമിനും ലഭിക്കുന്ന തരത്തില്‍ നാല് ഇന്നിംഗ്‍സുകളായിട്ടാണ് ഇത്തവണത്തെ സിസിഎല്‍. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്സ് ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെ ചൈന്നൈ റൈനോസ് 10 വിക്കറ്റിന് പരാജയപ്പെടുത്തി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.