Wednesday, June 26, 2024 6:58 pm

സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി എന്‍ഐഎ ; ജൂലൈ ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ. ജുലൈ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് എൻഐഎ കത്ത് നൽകിയിരുന്നു. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും കൈമാറണമെന്ന് അറിയിച്ചാണ് എൻഐഎ കത്ത് നൽകിയത്.

പൊതുഭരണത്തിലെ ഹൗസ് കിപ്പിംഗിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. സെക്രട്ടറിയേറ്റിലെ സിസിടിവികൾക്ക് ഇടിമിന്നലിൽ കേട് വന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പത്ത് മാസം വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാനാകുമെന്നും ചീഫ് സെക്രട്ടറിയു‍ടെ ഓഫീസിന് സമീപമുള്ള സിസിടിവികൾക്കാണ് കേട് സംഭവിച്ചതെന്നും അതി പരിഹരിച്ചുവെന്നും ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടുണ്ട്.

അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കരനോട് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഇന്നലെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. പേരൂര്‍ക്കട പോലീസ് ക്ലബില്‍ വച്ച് നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ഓഫീസിലെത്താൻ നോട്ടീസ് നൽകിയാണ് ഇന്നലെ ഇദ്ദേഹത്തെ വിട്ടയച്ചതെന്നാണ് വിവരം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കണം – ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്

0
തിരുവല്ല : ഐക്യരാഷ്ട്ര സംഘടന നൽകുന്ന പ്രതിരോധമാണ് പ്രധാനം എന്ന ചിന്താവിഷയത്തിൻ്റെ...

തമിഴ്‌നാട്ടിലെ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി

0
ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി....

വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

0
തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും...

ഒരു കോടി നേടിയ ഭാഗ്യവാനാര്? ; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലമറിയാം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 100 ലോട്ടറി...