പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും ടൊവിനോ തോമസിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സുപ്രിയ മേനോന്റെയും ഒക്കെ സോഷ്യല്‍ മീഡിയ പേജിലൂടെ കഴിഞ്ഞ ദിവസമായിരുന്നു ആ വാര്‍ത്ത പുറത്ത് വന്നത്. എമ്പുരാന്‍ ലോഞ്ച്. എന്താണ് വരാന്‍ പോകുന്നത് എന്നറിയാന്‍ അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകരും. ലൂസിഫര്‍ ഉണ്ടാക്കി വെച്ച ഓളം ചെറുതൊന്നുമല്ലല്ലോ. ലൂസിഫറിന് രണ്ടാം ഭാഗമുണ്ട്, എമ്പുരാന്‍ എന്നാണ് പേര് എന്ന് പൃഥ്വി പ്രഖ്യാപിച്ചതു മുതല്‍ പ്രേക്ഷകര്‍ കാത്തിരിയ്ക്കുകയാണ്. സ്‌ക്രിപ്റ്റിങ് പൂര്‍ത്തിയായ കാര്യമൊക്കെ നേരത്തെ അറിയിച്ചിരുന്നു. ഷൂട്ടിങ് എന്ന് തുടങ്ങും എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയ്ക്ക് ഒരപകടം സംഭവിച്ചത്. മൂന്ന് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് പൃഥ്വി നേരെ ഇറങ്ങുന്നത് എമ്പുരാന്റെ ഷൂട്ടിങിനാണ്. ജോലിക്ക് പോകുന്നതിന് മുന്‍പുള്ള പൃഥ്വിയുെട ഒരു ചിത്രം സുപ്രിയ രാവിലെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
അഞ്ച് മണി കൃത്യത്തിന് എമ്പുരാന്റെ പുതിയ അപ്‌ഡേഷന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നു. അതെ എമ്പുരാന്‍ ലോഞ്ച് ചെയ്തു. രോമാഞ്ചം കൊള്ളിക്കുന്ന ഒരു ലോഞ്ചിങ് വീഡിയോ ആണ് ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോ പുറത്ത് വിട്ട് പതിനാല് മിനിട്ടുകള്‍ കഴിയുമ്പോഴേക്കും വ്യൂവേഴ്‌സിന്റെ എണ്ണം കൂടുകയാണ്. പികെ രാംദാസിന്റെ ആരാണ് സ്റ്റീഫന്‍ നെടുംപള്ളി എന്ന ആവേശം നിറയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചിട്ടാണ് ലൂസിഫര്‍ അവസാനിപ്പിച്ചത്. ലോഞ്ചിങ് വീഡിയോയില്‍ ആ ചോദ്യം ഒരിക്കല്‍ കൂടെ ഊന്നി ചോദിച്ചുകൊണ്ട്. അതിനുള്ള ഉത്തരം തിരഞ്ഞുകൊണ്ടുമാണ് 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഞ്ചിങ് വീഡിയോ പുറത്തുവിട്ടിരിയ്ക്കുന്നത്. വീഡിയോയുടെ അവസാനമാണ് അബ്രഹാം ഖുറേഷി അബ്രഹാം എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. അതാണ് പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്നത്. യൂട്യൂബില്‍ അടുത്ത റെക്കോഡ് സൃഷ്ടിക്കാന്‍ ഈ വീഡിയോ ധാരാളം എന്ന് ഇപ്പോള്‍ തന്നെ ഉറപ്പിക്കാം.
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് അടക്കമുള്ളവര്‍ രണ്ടാം ഭാഗത്തും ഉണ്ട് എന്ന് തന്നെയാണ് വിവരം. എമ്പുരാനിലൂടെ ലൈക്ക പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തുന്നു എന്നതാണ് മറ്റൊരു ഇന്‍ട്രസ്റ്റിങ് ഫാക്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിയ്ക്കുന്നത്. ഒക്ടോബര്‍ 5 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായിട്ടാണ് ഇത്തവണ സിനിമ റിലീസ് ആകുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033