മലയാളത്തിന്റെ മാതൃകാ ദമ്പതിമാരില്‍ ഒരാളായിട്ടാണ് പൃഥ്വിരാജിനെയും സുപ്രിയ മേനോനെയും ചിലര്‍ കാണുന്നത്. അതുപോലെ തന്നെ മാതൃകാപരമാണ് പൃഥ്വിയും സുപ്രിയയും മകള്‍ അലംകൃത എന്ന അല്ലിയെ വളര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഫോട്ടോസിലൂടെയും അല്ലിയെ അത്രയ്ക്ക് പരിചയമില്ലെങ്കിലും മല്ലികയുടെയും പൃഥ്വിരാജിന്റെയും സുപ്രിയയുടെയും എല്ലാം വാക്കുകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും അല്ലിയെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇന്ന് പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത എന്ന അല്ലിയുടെ ഒന്‍പതാം പിറന്നാളാണ്. പതിവ് തെറ്റിക്കാതെ ഇത്തവണത്തെ ബേര്‍ത്ത് ഡേയ്ക്കും മകളുടെ ഫോട്ടോയും പോസ്റ്റുമായി പൃഥ്വിരാജ് എത്തിയിട്ടുണ്ട്.
അല്ലിയുടെ ബേര്‍ത്ത് ഡേയ്ക്കും എന്തെങ്കിലും വിശേഷ ദിവസങ്ങള്‍ ഉണ്ടെങ്കില്‍ അപൂര്‍വ്വമായും മാത്രമാണ് സുപ്രിയയും പൃഥ്വിയും മകളുടെ ഫോട്ടോ പുറത്തു വിടുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാളിനും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒരു വിദേശ യാത്രയ്ക്കിടയില്‍ എടുത്ത കുടുംബ ചിത്രത്തിനൊപ്പമാണ് പൃഥ്വി മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അല്ലിയെയും സുപ്രിയെയും പൃഥ്വി ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. അല്ലി വിക്ടറി കാണിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് കൊടുത്തിരിക്കുന്നത്. നിറഞ്ഞ ചിരിയും മുഖത്ത് കാണാം. ഹാപ്പി ബേര്‍ത്ത് ഡേ ബേബി ഗേള്‍.
പലപ്പോഴും ഞങ്ങള്‍ നിന്‍റെ മക്കളായും നീ ഞങ്ങളുടെ രക്ഷിതാവായും തോന്നിപ്പിക്കുന്ന ഒരുപാട് ഓര്‍മകള്‍ നീ സമ്മാനിച്ചു. ചുറ്റുമുള്ളവരോട് നീ കാണിക്കുന്ന സ്‌നേഹവും അനുകമ്പയും ക്ഷമയും ശരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തി. അവിശ്വസിനീയമായ ഒരു കുഞ്ഞു മനുഷ്യനായി നീ മാറുന്നതില്‍ അഭിമാനിക്കുന്നു. നീ എന്നും അണയാത്ത സൂര്യ പ്രകാശമാണ് – പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സുപ്രിയയെയും ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രിയയുടെ പേജില്‍ പ്രത്യേകമൊരു പോസ്റ്റ് ഇതുവരെ വന്നിട്ടില്ല. പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് സെലിബ്രിറ്റികള്‍ അടക്കമുള്ള ആരാധകരും എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് പട്ടുപാവാട ഉടുത്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്ന അല്ലിയുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.