ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം രചന നാരായണന്‍കുട്ടി പങ്കുവെച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങളും കുറിപ്പും വൈറലായത്. ഡെങ്കിപ്പനി ബാധിച്ചതിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. അസുഖം വരാതെ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചും രചന വിശദീകരിച്ചിട്ടുണ്ട്. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുണ്ട്. ആരോഗ്യകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കണം, വിശ്രമം അത്യാവശ്യമാണെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം രചനയോട് പറഞ്ഞത്.
എനിക്ക് അസുഖം ബാധിച്ചിട്ട് 11 ദിവസമായി. രോഗം 90 ശതമാനവും ഭേദമായെങ്കിലും ഇപ്പോഴും റിക്കവറി മോഡിലാണ് ഞാന്‍. ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ എനര്‍ജിയും ചോര്‍ത്തിയെടുക്കുന്ന വില്ലന്‍. എല്ലാവരും സ്വയം ശ്രദ്ധിക്കൂ. ബ്ലഡ് കൗണ്ട് കുറയുന്ന അവസ്ഥ വരാതെ ശ്രദ്ധിക്കുക. നല്ല ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക. അങ്ങനെ ബ്ലഡ് കൗണ്ട് ഉയര്‍ത്താം. ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും സ്വന്തം സുരക്ഷയ്ക്ക് വേണ്ടി അത് ചെയ്യുക.
എന്റെ കഥ ഒരുപാട് നീണ്ടതാണ്. ഡെങ്കിപ്പനി ഒരുപാട് പേരുടെ ജീവനെടുക്കുന്നുണ്ട്. അസുഖം വരാതെ ശ്രദ്ധിക്കുക. ഫോണിലൂടെയും മെസ്സേജിലൂടെയുമായി എന്റെ അവസ്ഥ ആരാഞ്ഞവര്‍ക്ക് നന്ദി. എന്നെ ഇത്രയധികം സ്‌നേഹിക്കുന്നതിന് എല്ലാവരുമായും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്ക് അസുഖമാണെന്നറിഞ്ഞ സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളില്‍ കാണുന്ന പോലെ അത്ര സുഖകരമല്ല കാര്യങ്ങള്‍. ഫോട്ടോയ്ക്ക് വേണ്ടി ചിരിച്ച് പോസ് ചെയ്തു എന്നുമാത്രം.
സന്തോഷത്തോടെ ആരോഗ്യവതിയായി പെട്ടെന്ന് തിരിച്ച് വരൂയെന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ കമന്റ്. ബീന ആന്റണി, വിനീത്, അരുണ്‍ ഗോപന്‍, ടിനി ടോം, അഞ്ജു അരവിന്ദ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. പനി മാറിയാലും ശരീരത്തില്‍ നിന്നും ആ വൈറസ് പെട്ടെന്ന് പോവില്ല. നന്നായി റസ്‌റ്റെടുക്കണം. നമ്മുടെ ശരീരം നോക്കാന്‍ നമ്മള്‍ തന്നെ വേണമെന്നായിരുന്നു ഒരാള്‍ രചനയെ ഓര്‍മ്മപ്പെടുത്തിയത്.
അഭിനയം മാത്രമല്ല നാടകവും ഡാന്‍സ് പരിപാടികളുമൊക്കെയായി സജീവമാണ് രചന. 20 വര്‍ഷത്തിന് ശേഷമായി സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന അനാമികയില്‍ താനും അഭിനയിക്കുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച് നേരത്തെ രചന എത്തിയിരുന്നു. തന്റെ ജീവിതത്തിലെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു ആ അവസരമെന്ന് താരം വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായും രചന എത്താറുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033