ദില്ലി: രാജ്യത്ത് ഗോതമ്പിന്റെ വില കുതിച്ചുയർന്നതോടെ സർക്കാർ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തി. 2022 നവംബർ മുതൽ രാജ്യത്ത് കയറ്റുമതി നിയന്ത്രണങ്ങളുണ്ട്. വിലക്കയറ്റം രൂക്ഷമായതോടെ ഇന്ത്യ കഴിഞ്ഞ വര്ഷം മെയ് 14 ന് കേന്ദ്രം കയറ്റുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇളവുകളോടെ കയറ്റുമതി അനുവദിക്കുകയായിരുന്നു. ഇന്ത്യ കയറ്റുമതി ചെയ്ത കണക്ക് പരിശോധിക്കുമ്പോൾ, ഡിസംബറിൽ ബംഗ്ലാദേശിലേക്കും ഭൂട്ടാനിലേക്കും ഇന്ത്യ 391 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു. 2022 നവംബറിൽ ഭൂട്ടാനിലേക്ക് മാത്രം 375 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒക്ടോബറിൽ 65,684 ടൺ കയറ്റുമതി ചെയ്തു. ഏപ്രിൽ-ഡിസംബർ കാലയളവിൽ 69 രാജ്യങ്ങളിലേക്ക് ഇന്ത്യ 4.6 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ആഗോള തലത്തിൽ ഗോതമ്പിന്റെ വിതരണം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിൽ ഗോതമ്പിന്റെ രണ്ടാമത്തെ വലിയ ഉത്പാദന രാജ്യമായ ഇന്ത്യയിലേക്കായി ലോകത്തെ ശ്രദ്ധ. വാൻ തോതിൽ ഗോതമ്പ് കയറ്റുമതി ചെയ്യപ്പട്ടതോടെ ആഭ്യന്തര വില കുത്തനെ കൂടി. ഇതോടെയാണ് കേന്ദ്ര സർക്കാർ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. എന്നിരുന്നാലും, ആവശ്യാനുസരണം സർക്കാർ-സർക്കാർ കയറ്റുമതി ഇടപാടുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033