പത്തനംതിട്ട : നരേന്ദ്രമോദി സര്‍ക്കാരും സംസ്ഥാനത്ത് പിണറായി സര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി.കെ അറിവഴകന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണം സാധാരണക്കാരെ അവഗണിച്ച് അദാനി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടിയുള്ളതാണെന്നും സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അധികാരം കൈയ്യാളുന്ന പിണറായി സര്‍ക്കാര്‍ മോദി സര്‍ക്കാരിന്‍റെ കാര്‍ബണ്‍ പതിപ്പായി മാറിയിരിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും സര്‍ക്കാരിന്‍റെ മുഖമുദ്രയായി മാറി. ഇരു സര്‍ക്കാരുകളെയും അധികാരത്തില്‍ നിന്ന് പുറത്താക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഭരണം അനിവാര്യമാണെന്നും കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ ജനാധിപത്യ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മിഷന്‍ 2025 പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫിനുണ്ടായ മികച്ച വിജയം വരും തെരഞ്ഞെടുപ്പുകളിലെ ചൂണ്ടുപലകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നേടിയ മികച്ച വിജയത്തിന് ഡി.സി.സി പ്രസിഡന്‍റിനേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെയും എ.ഐ.സി.സി യുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം.എം.നസീര്‍, നേതാക്കളായ മാലേത്ത് സരളാദേവി, പന്തളം സുധാകരന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, എന്‍. ഷൈലജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തിങ്കല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, ടി.കെ. സാജു, സാമുവല്‍ കിഴക്കുപുറം, കെ. ജയവര്‍മ്മ, റെജി തോമസ്, എം.ജി. കണ്ണന്‍, തോപ്പില്‍ ഗോപകുമാര്‍, ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, ജോണ്‍സണ്‍ വിളവിനാല്‍, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, എം.എസ്. പ്രകാശ്, എസ്.വി. പ്രസന്നകുമാര്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.