പത്തനംതിട്ട : ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍മൂലം ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍, പുന:രധിവാസ പദ്ധതികള്‍ നടപ്പിലാക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ പൂര്‍ണ്ണമായി അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആവിഷ്ക്കരിച്ച് നടപ്പാക്കിയ പ്രവാസി ക്ഷേമ പരിപാടികള്‍ തുടര്‍ന്നുകാണ്ടു പോകുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കകയാണ്.
പ്രവാസികളുടെ പേരില്‍ നാല് ലോക കേരള സഭകള്‍ നടത്തി അവരുടെ ക്ഷേമത്തിനായി ചിലവഴിക്കേണ്ട കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച സര്‍ക്കാര്‍ പ്രവാസി വഞ്ചനായാണ് കാട്ടിയിരിക്കുന്നതെന്നും ഇതിനെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് മാത്യു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവഹികളായ മോനി ജോസഫ്, കോശി ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ അബ്ദുള്‍കലാം ആസാദ്, മാത്യു ചാണ്ടി, ജോസ് കൊടുന്തറ, ബിജു സാമുവല്‍, ബാലഗോപാല്‍, സജു ജോര്‍ജ്, ജേക്കബ്, മാര്‍ട്ടിന്‍ വര്‍ഗീസ്, റ്റി.എസ് ചെറിയാന്‍, ഷിയാസ് മുഹമ്മദ്, സിസി ജേക്കബ്, ബിന്ദു കുഞ്ഞുമോന്‍, പ്രഭ തിരുവല്ല, ബിന്ദു കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.