റാന്നി : കേന്ദ്ര ബജറ്റ് കേരളത്തോടുള്ള കടുത്ത അവഗണനയാണെന്ന് കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ദുരന്ത പുനരുധിവാസത്തിന് ലഭിക്കേണ്ട തുക പോലും രാഷ്ട്രീയം ലക്ഷ്യം വെച്ച് കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തിന് അർഹമായി ലഭിക്കേണ്ടിയിരുന്ന 25000കോടി സാമ്പത്തിക പാക്കേജ്, റബർ അടക്കമുള്ള കാർഷിക വിളകൾക്ക് ലഭിക്കേണ്ട താങ്ങുവില, AIIMS ഉൾപ്പെടെയുള്ളവ നിഷേധിച്ചതും കേരളത്തോടുള്ള അവഗണന സൂചിപ്പിക്കുന്നു.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സമീപനവും പ്രസ്താവനകളും ധിക്കാരപരവും ധാഷ്ട്യവും മനുഷ്യത്വരഹിതമാണെന്നും യോഗം കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. KTUC(M) ജില്ലാ പ്രസിഡന്റ് അഡ്വ.ബോബി കാക്കനാപള്ളിൽ, ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ കല്ലമ്പറമ്പിൽ, ബെഹനാൻ ജോസഫ്, രാജു ഇടയാടി, റിന്റോ തോപ്പിൽ, ടിബു പുരക്കൽ, ദിലീപ് ഉതിമൂട്, റെജി പുത്തൻപറമ്പിൽ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.