പത്തനംതിട്ട: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർഷക ബിൽ ലക്ഷകണക്കിന് കർഷകരെയും തൊഴിലാളികളേയും ബാധിക്കുന്ന കരിനിയമം ആണെന്നും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്ക് എതിരെയും കാർഷിക കടങ്ങൾക്ക് ഒരു വർഷത്തെ പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിയ്ക്കൽ ധർണ്ണ നടത്തി.
പാർട്ടി ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡൻ്റ് വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. ആരിബിൾ ഭൂമി വിവാദം റദ്ദാക്കിയ പോലെ കാർഷിക ബില്ലും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വിക്ടർ ടി തോമസ് പറഞ്ഞു.
പാർട്ടി ഉന്നതാധികാര സമിതി അംഗം ജോൺ കെ മാത്യൂസ്, സംസ്ഥാന ജനറൽ സെക്രട്ടറി എബ്രഹാം കലമണ്ണിൽ, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ അഡ്വ: എൻ ബാബു വർഗീസ്, റോയി ചാണ്ടപ്പിള്ള, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ കെ വി കുര്യാക്കോസ്, കെ എസ് ജോസ്, ദീപു ഉമ്മന്‍ വി.ആർ രാജേഷ്, കുഞ്ഞുമോൻ കെങ്കി രേത്ത്, ബിനു കുരുവിള, തോമസ് കുട്ടി കുമ്മണ്ണൂർ, മോനായി കച്ചിറ, സന്തോഷ് വർഗീസ്, ജോബി കാക്കനാട്ട്, വർഗീസ് ചളളയ്ക്കൽ, ജെൻസി കടുവാങ്കൽ, ജേക്കബ് കുറ്റിയിൽ, സ്മിജു ജേക്കബ്, റോയി പുത്തൻ പറമ്പിൽ, സിറിൽ സി മാത്യു, കെ.സി നായർ, ജോസ് തേക്കാട്ടിൽ, ഉമ്മച്ചൻ വടക്കേടത്ത് ജോൺ വട്ടപ്പാറ, ബെനിൻ ജോർജ്ജ് മാത്യു എന്നിവർ പ്രസംഗിച്ചു.