റാന്നി : രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന്
എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഡ്വ. ആര്‍ ജയന്‍ പറഞ്ഞു. എ.ഐ.വൈ.എഫ് റാന്നി മണ്ഡലം ക്യാമ്പ് വെച്ചൂച്ചിറയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ കേറിയതിന് പിന്നാലെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നതിനൊപ്പം യുവാക്കളെ സമരമുഖത്തേക്കു തള്ളി വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് അഡ്വ. സുഹാസ് എം.ഹനീഫ്, സെക്രട്ടറി എസ് അഖില്‍, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, ആര്‍ നന്ദകുമാര്‍, ടി.പി അനില്‍കുമാര്‍, വിപിന്‍ പൊന്നപ്പന്‍, പി അനീഷ് മോന്‍, എ അനിജു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം ശ്രീജിത്ത്(പ്രസിഡന്‍റ്), എം.കെ ജയപ്രകാശ്, സി.ആര്‍ മനോജ്, സീജന്‍ ചാത്തന്‍തറ (വൈസ് പ്രസിന്‍റുമാര്‍), വിപിന്‍ പൊന്നപ്പന്‍ (സെക്രട്ടറി), പി അനീഷ് മോന്‍,എം മഞ്ജു,സ്റ്റീഫന്‍ ജോസഫ്( ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.