മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ , സിവിൽ ഡിഫൻസ് വളണ്ടിയർമാരായി ചേരുന്നതിന് രാജ്യത്തുടനീളമുള്ള യുവാക്കളെ സജീവമായി അണിനിരത്തുന്നു. കേന്ദ്ര സർക്കാരിന്റെ സിവിൽ ഡിഫൻസ് വോളണ്ടിയർ ആയി രജിസ്റ്റർ ചെയ്യാൻ അവസരം. യുദ്ധം, ദുരന്തം എന്നീ അവസരങ്ങളിൽ സർക്കാരിന് ആർമി, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് സഹായം നൽകുവാനും നമ്മുടെ രാജ്യത്തെ സേവിക്കുവാനും ഈ അവസരം ഉപയോഗിക്കാം. അടിയന്തരാവസ്ഥകളിലും പ്രതിസന്ധി ഘട്ടങ്ങളിലും സുപ്രധാന പങ്കുവഹിക്കാൻ യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഏകീകൃത ശ്രമത്തിന്റെ ഭാഗമാണ് ഈ രാജ്യവ്യാപക ആഹ്വാനം.
പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, പൊതു അടിയന്തരാവസ്ഥകൾ, മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവയിൽ നന്നായി പരിശീലനം ലഭിച്ച പ്രതികരിക്കുന്ന, പ്രതിരോധശേഷിയുള്ള ഒരു വോളണ്ടിയർ സേനയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. രജിസ്റ്റർ ചെയ്യാൻ https://mybharat.gov.in ലിങ്കിൽ ക്ലിക്ക് ചെയ്യുക. പ്രായ പരിധി : 𝟭𝟴 ന് മുകളിൽ. Ex- Army, Ex- NCC, NCC, SPC, NYKS, NSS , Arts and Sports Club വോളണ്ടിയേഴ്സിന് പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 𝐏𝐡: 𝟕𝟓𝟓𝟖𝟖𝟗𝟐𝟓𝟖𝟎