ന്യൂഡൽഹി: കേരളത്തിന് പുതിയ മെഡിക്കൽ കോളേജുകൾ ഇപ്പോൾ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. പകരം നിലവിലുള്ള കോളേജുകളിൽ മെഡിക്കൽ സീറ്റ് വർധിപ്പിക്കാമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യം സംസ്ഥാനത്തെ അറിയിച്ചെങ്കിലും കാസർകോടും വയനാടും പുതിയ ഗവ. മെഡിക്കൽ കോളേജ് വേണമെന്ന നിലപാട് കേരളം ആവർത്തിച്ചു. ആശവർക്കർമാരുടെ വിഷയമുന്നയിക്കാൻ ഈയിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ടപ്പോൾ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നതും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പ്രാദേശികസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലബാർമേഖലയിൽ കാസർകോടും വയനാടും സർക്കാർ മെഡിക്കൽ കോളേജുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തിയത്. എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉള്ളതിനാൽ പുതിയവ അനുവദിക്കുന്നത് തത്കാലം പരിഗണിക്കാനാകില്ലെന്നാണ് ആരോഗ്യമന്ത്രാലയ അധികൃതരുടെ മറുപടി. ഇപ്പോഴുള്ള കോളേജുകളിൽ ആനുപാതികമായി സീറ്റുവർധിപ്പിക്കാമെന്നാണ് നിർദേശം. അത് താത്കാലികപരിഹാരം മാത്രമാണെന്നാണ് സംസ്ഥാനത്തെ ഉന്നതവൃത്തങ്ങൾ പറയുന്നത്. പുതിയ മെഡിക്കൽ കോളേജ് അനുവദിച്ചാൽ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാകുമെന്നും അവർ പറയുന്നു.
കോഴ്‌സുകൾ ആരംഭിച്ചിട്ടില്ലെങ്കിലും കാസർകോടും വയനാടും സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജ് തുടങ്ങിയിട്ടുണ്ട്. നിലവിൽ അവിടെ ചികിത്സമാത്രമേയുള്ളൂ. പുതിയ മെഡിക്കൽ ബാച്ച് അനുവദിച്ചുകിട്ടാനാണ് കേരളത്തിന്റെ ശ്രമം. ഈ വിഷയമുന്നയിച്ച് നേരത്തേയും കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.