ഡല്‍ഹി : രാജ്യത്ത് വിപണിയില്‍ ലഭിക്കുന്ന ബ്രെഡ്ഡിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നിയമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചേരുവകള്‍ ഈ ബ്രഡുകളില്‍ ശരിക്കും അടങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, വീറ്റ് ബ്രഡ്, വൈറ്റ് ബ്രെഡ്, ബ്രൗണ്‍ ബ്രെഡ്, ഗാര്‍ലിക് ബ്രെഡ്, എഗ് ബ്രെഡ്, ഓട്ട് മീല്‍ ബ്രെഡ്, മില്‍ക്ക് ബ്രെഡ്, ചീസ് ബ്രെഡ് എന്നിങ്ങനെ സ്‌പെഷ്യല്‍ ബ്രെഡ്ഡുള്‍ക്ക് ആവശ്യക്കാര്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണവും നിരീക്ഷണവും കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന 14 തരം ബ്രെഡ്ഡുകളുടെ നിര്‍മ്മാണത്തിനും നിലവാരത്തിനും മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്ന കരട് നിയമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഭക്ഷ്യ സുരക്ഷ അതോറിറ്റിയാണ് കരട് നിയന്ത്രണ ചട്ടം ആരോഗ്യമന്ത്രാലയത്തിന് കൈമാറിയിരിക്കുന്നത്.