Friday, July 4, 2025 12:30 pm

സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡം കടുപ്പിച്ച് കേന്ദ്രസർക്കാർ ; വായ്പയെടുക്കലിന് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് മാനദണ്ഡം കടുപ്പിച്ച് കേന്ദ്രസർക്കാർ. 2024 ഏപ്രിൽ ഒന്നുവരെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുൾപ്പെടെ സംസ്ഥാനങ്ങൾക്ക് നൽകിയ ഫണ്ടുകൾ 2025 ഏപ്രിൽ ഒന്നുവരെ ഉപയോഗിച്ചില്ലെങ്കിൽ 2026 വർഷത്തെ വായ്പപ്പരിധിയിൽ കുറയ്ക്കും. പൊതുമേഖലാസ്ഥാപനങ്ങൾ സർക്കാർ ജാമ്യത്തിൽ വായ്പയെടുത്ത് ക്ഷേമപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന തുകയും കടമെടുപ്പ് പരിധിയിൽ വരും. വൈദ്യുതിവിതരണക്കമ്പനികൾക്കുള്ള കുടിശ്ശിക നൽകാതിരുന്നാൽ ആ തുകയും കുറയ്ക്കും. കേന്ദ്രപദ്ധതികളിലെ ചെലവഴിക്കാത്ത തുകയും തൊട്ടടുത്ത വർഷത്തെ വായ്പയിൽനിന്ന് കുറയ്ക്കും.

എന്നാൽ വെദ്യുതിവിതരണ കമ്പനികളുടെ ബാധ്യത ഏറ്റെടുത്ത് സബ്സിഡിയായോ മറ്റോ നൽകിയാൽ ഇത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 0.5 ശതമാനം അധികമായി വായ്പയായി നൽകും. ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് നൽകുന്ന തുകയും അധിക വായ്പയ്ക്ക് അവസരമൊരുക്കും. ഗാരന്റി റിഡംപ്ഷൻ ഫണ്ടിലേക്കുള്ള (വായ്പ തിരിച്ചടയ്ക്കാനുള്ള ഫണ്ട്) തുകയും കുറയ്ക്കുമെന്ന തീരുമാനത്തിനുപിന്നാലെയാണ് വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നത്. ധനകാര്യകമ്മിഷന്റെ ശുപാർശകൾക്കു വിധേയമായാണ് സംസ്ഥാനങ്ങളുടെ വാർഷിക വായ്പപ്പരിധി തീരുമാനിക്കുന്നത്. ജിഎസ്ഡിപിയുടെ മൂന്നുശതമാനമാണ്.

എങ്കിലും വൈദ്യുതിമേഖലയിൽ ഉൾപ്പെടെ കേന്ദ്രം നിർദേശിക്കുന്ന പരിഷ്കാരനടപടികൾ സ്വീകരിച്ചാൽ അത് 4.5 ശതമാനംവരെയാക്കാം. സംസ്ഥാനസർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 1600 പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങിനായി സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) പ്രത്യേക യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ബാധ്യത കണ്ടെത്താൻകൂടിയാണിത്. പൊതുമേഖലാസ്ഥാപനങ്ങൾ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുമ്പോൾ സംസ്ഥാനങ്ങൾ സോവറിൻ ഗാരന്റി (തങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന ഉറപ്പ്) നൽകാറുണ്ട്. കുടിശ്ശിക വരുന്ന ഗാരന്റികളുടെ അഞ്ചുശതമാനംവരെ റിഡംപ്ഷൻ ഫണ്ട് വർധിപ്പിക്കണം. ഇതിൽ വീഴ്ചവന്നാൽ വായ്പപ്പരിധിയിൽ 0.25 വരെ കുറവുണ്ടാക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം : രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട്...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...

തിരുവല്ല എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ ബോധവത്കരണ സെമിനാർ നടത്തി

0
തിരുവല്ല : എസ്‌സി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നിയമ...