ഡല്‍ഹി : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ലയാണ് സംസ്ഥാനങ്ങള്‍ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ലോക്ക്ഡൗണ്‍ നിർദേശങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നിർദേശങ്ങള്‍ നടപ്പാക്കണമെന്നും ഇനി ഇത്തരം ലംഘനങ്ങള്‍ പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു .
സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രം ; ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ല
RECENT NEWS
Advertisment